ലുട്ടാപ്പിക്ക് ആരാധക ശല്ല്യം, തിരികെ വിളിച്ചേക്കും
ആരാധകരുടെ സോഷ്യല്‍ മീഡിയാ കാംപയില്‍ വിജയം കണ്ടു. മായാവിക്ക് പുതിയ എതിരാളിയെ കൊണ്ടുവരാനുള്ള ബാലരമയുടെ നീക്കത്തിനെതിരെ സോഷ്യല്‍മീഡയയില്‍ നടക്കുന്ന പ്രതിഷേധത്തിന് മറുപടിയുമായി ബാലരമ രംഗത്തെത്തി. ലുട്ടാപ്പിക്ക് പകരം കുന്തത്തില്‍ സഞ്ചരിക്കുന്ന ഒരു ഡിങ്കിണിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ബാലരമയുടെ ഫെയ്‌സ്ബുക്ക് പേജില്‍ മായാവിക്ക് പുതിയ എതിരാളി വരുന്നുവെന്ന വെളിപ്പെടുത്തല്‍ നടത്തിയതോടെയാണ് സോഷ്യല്‍മീഡിയയില്‍ പ്രതിഷേധ പെരുമഴയ തുടങ്ങിയത്. അക്ഷരം കൂട്ടിവായിക്കാന്‍ തുടങ്ങിയത് മുതല്‍ ഉള്ള ബന്ധമാണ് ലുട്ടാപ്പിയുമായുള്ളത് ലുട്ടാപ്പിയെ മാറ്റിയാല്‍ ബാലരമേ നീ തീര്‍ന്നു, എന്നായിരുന്നു ഓള്‍ കേരള ലുട്ടാപ്പി ഫാന്‍സിന്റെ പ്രതികരണം. ഇതോടെയാണ് പ്രതികരണവുമായി ബാലരമ രംഗത്തെത്തിയത്.
ഒരിക്കലും ലുട്ടാപ്പിയെ ഒഴിവാക്കില്ലെന്നായിരുന്നു ബാലരമയുടെ അധികൃതരുടെ പ്രതികരണം. ലുട്ടാപ്പിയില്ലെങ്കില്‍ ബാലരമ ഓഫിസ് തീയിട്ടുകളയാനും മടിക്കില്ലെന്ന രോഷപ്രകടനക്കാരെ തണുപ്പിച്ചുകൊണ്ടാണ് അടുത്ത ലക്കം ലുട്ടാപ്പി അതിഗംഭീരമായി തിരികയെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരിക്കുന്നത്.
ലുട്ടാപ്പിക്ക് ഇത്ര ശക്തമായ ഫാന്‍സ് സപ്പോര്‍ട്ട് ഉണ്ടെന്ന് തിരിച്ചറിഞ്ഞ സ്ഥിതിക്ക് അതിനായി പുതിയ ഒരു പംക്തി തന്നെ അടുത്ത ലക്കം ബാലരമയില്‍ തുടങ്ങുമ തുടങ്ങുമെന്നും ബാലരമ പ്രതികരിച്ചു. അതോടൊപ്പം ലുട്ടാപ്പി ആരാധകരുടെ കണ്ണിലെ കരടായി രംഗപ്രവേശനം ചെയ്ത ഡിങ്കിനി ഒരു ഭീകരിയല്ലെന്ന് തെളിയിക്കാന്‍ ഡിങ്കിനിയുമായി അഭിമുഖ സംഭാഷണവും അടുത്ത ലക്കം പ്രതീക്ഷിക്കാമെന്നും അണിയറ പ്രവര്‍ത്തകര്‍ കൂട്ടിച്ചേര്‍ത്തു. പിന്തുണയുമായി നിരവധി പോസ്റ്ററുകളും ട്രോളുകളും ഇതിനകം ഇറങ്ങിക്കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."