HOME
DETAILS
MAL
കാസര്‍കോട്ടെ സ്ഥിതി അതീവ ഗുരുതരം: നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍, മെഡിക്കല്‍ കോളജ് പ്രവര്‍ത്തിപ്പിക്കും
backup
March 27 2020 | 16:03 PM
തിരുവനന്തപുരം: കാസര്‍കോട് ജില്ലയില്‍നിന്ന് രോഗം സ്ഥിരീകരിച്ചുകൊണ്ടുള്ള കൂടുതല്‍ ഫലങ്ങള്‍ വരുന്ന സാഹചര്യത്തില്‍ ചില അടിയന്തര നടപടികള്‍ കൂടി വേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അവിടെയുള്ള മെഡിക്കല്‍ കോളജ് കെട്ടിടം പ്രവര്‍ത്തനക്ഷമമാക്കാന്‍ ത്വരതിഗതിയിലുള്ള നീക്കം നടത്തുന്നുണ്ട്. മറ്റ് സൗകര്യങ്ങളും വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങള്‍ പാലിക്കേണ്ടത്
- അവിടെ സര്‍ക്കാര്‍ സംവിധാനങ്ങളും ജനങ്ങളും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും മുംബൈ, ഡല്‍ഹി തുടങ്ങി ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍നിന്നും എത്തിയവര്‍ വീടുകളില്‍ തന്നെ കഴിയണം.
- തൊണ്ടവേദന, പനി, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളുള്ളവര്‍ പ്രത്യേക കോവിഡ് ആശുപത്രികളുമായി ബന്ധപ്പെടണം. ആശുപത്രിയിലെത്തിക്കാന്‍ വാഹനങ്ങള്‍ ഏര്‍പ്പാട് ചെയ്യണം.
- വിദേശങ്ങളില്‍നിന്ന് വന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും കുടുംബാംഗങ്ങളും നിര്‍ബന്ധിത ഐസൊലേഷന്‍ വിധേയമാകണം.
- പ്രായമായവര്‍ വീട്ടിനുള്ളില്‍ തന്നെ കഴിയണം. അവരുമായി മറ്റാരും തുടര്‍ച്ചയായ സമ്പര്‍ക്കം പുലര്‍ത്താത്തതാണ് നല്ലത്.
- പ്രമേഹം, രക്തസമ്മര്‍ദം, അര്‍ബുദം, വൃക്കരോഗം, തുടര്‍ചികിത്സ ആവശ്യമായ മറ്റേതെങ്കിലും അസുഖങ്ങള്‍ എന്നിവയുള്ളവര്‍ മറ്റുള്ളവരില്‍നിന്ന് അകലം പാലിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."