സമസ്ത ആദര്‍ശസമ്മേളനം നാളെ
ദേശമംഗലം: സമസ്ത കേരള ജംഈയ്യത്തുല്‍ ഉലമയുടെ 100-ാം വാര്‍ഷികത്തിന്റെ മുന്നോടിയായി നടക്കുന്ന ആദര്‍ശവിശദീകരണ ക്യാംപയിന്റെ ഭാഗമായുള്ള ദേശമംഗലം മേഖലതല സമസ്ത ആദര്‍ശവിശദീകരണ സമ്മേളനം നാളെ തളിയില്‍ നടക്കും. വൈകീട്ട് 6.30 മുതല്‍ നാട്ടിക ഉസ്താദ് നഗറില്‍ പരിപാടി നടക്കുന്നത്. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ബഷീര്‍ ഫൈസി ദേശമംഗലം സമ്മേളനം ഉദ്ഘാടനം ചെയ്യും.
എസ്.കെ. റെയിഞ്ച് പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അധ്യക്ഷനാകും. എസ് എസ് എഫ് ഇസ്ത്തിഖാമ സംസ്ഥാന കണ്‍വീനര്‍ എം.ടി അബൂബക്കര്‍ ഫൈസി മുഖ്യ പ്രഭാഷണം നിര്‍വഹിക്കും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും സംഘാടക സമിതി ജനറല്‍ കണ്‍വീനറുമായ ഷെഹീര്‍ ദേശമംഗലം കര്‍മപദ്ധതി അവതരണം നടത്തും.
കെ.എസ് ഹംസ, എം.പി കുഞ്ഞികോയതങ്ങള്‍ എന്നിവര്‍ മുഖ്യാതിഥികളാവും, ചടങ്ങില്‍ വെച്ച് 2018 മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനായി ഖത്തര്‍ ഇന്ത്യ എംബസി തിരഞ്ഞെടുത്ത ഖത്തര്‍ ചാപ്റ്റര്‍ തൃശൂര്‍ ജില്ല വിഖായ കണ്‍വീനര്‍ മുഹമ്മദ് അലി മുള്ളൂര്‍ക്കരയെയും, പട്ടിക്കാട് ജാമിയില്‍ നിന്നും ബിരുദം കരസ്ഥമാക്കിയ യുവ പണ്ഡിതന്‍ താജുദ്ദീന്‍ ഫൈസി വരവൂരിനെയും എസ്.എം.എഫ്. ജില്ലാ ഉപാധ്യക്ഷന്‍ ടി.എസ് മമ്മിയും സംഘാടകസമിതി ചെയര്‍മാന്‍ കെ.എസ് അലിയും ചേര്‍ന്ന് ആദരിക്കും.
ഇന്ന് വൈകീട്ട് 4 ന് നടക്കുന്ന പണ്ഡിത സംഗമവും സമസ്ത ജംഈയത്തുള്‍ ഖുത്തബാഹ് സംസ്ഥാന ട്രഷററും ഖാളിറ റോഡ് ഖത്തീബുമായ സുലൈമാന്‍ ദാരിമി ഏലംകുളം ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ കെ എസ് അലി അധ്യക്ഷനാകും. എസ്.കെ.എസ്.എസ്.എഫ് ഇബാദ് ജില്ലാ കണ്‍വീനര്‍ ശിയാസ് അലിവാഫി മുഖ്യപ്രഭാഷണം നടത്തും.
സമ്മേളനത്തിന്റെ മുന്നോടിയായി നടക്കുന്ന സിയ്യാറത്തിന് മുള്ളൂര്‍ക്കര റെയിഞ്ച് പ്രസിഡന്റ് ഖാലിദ് മദനി നേതൃത്വം നല്‍കും. പതാകഉയര്‍ത്തല്‍ കര്‍മം തളി മഹല്ല് പ്രസിഡന്റ് ഖാലിദ് മദനി നേതൃത്വം നല്‍കും. മേഖലയിലെ ഒരേ മദ്്‌റസയിലോ പള്ളിയിലോ പത്ത് വര്‍ഷത്തില്‍ കുടുതല്‍ കാലം സേവനം ചെയ്ത ഷൗക്കത്തലി ദാരിമി സൗത്ത് തലശ്ശേരി, ഹംസലത്ത്വീഫി വെസ്റ്റ് പല്ലൂര്‍, യുസഫ് മുസ്്‌ലിയാര്‍ തലശ്ശേരി, ജബാര്‍ മുസ്്‌ലിയാര്‍ ഷൊര്‍ണൂര്‍ , ബഷീര്‍ മൗലവി തളി, അലി സഅദി ആറങ്ങോട്ടുകര, കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍, സ്വാദിഖ് മൗലവി ഇറുമ്പകശ്ശേരി, ഇസ്മയില്‍ മുസ്്‌ലിയാര്‍ വരവൂര്‍, എം.കെ അബ്ദുള്‍ ഖാദര്‍ മൗലവി തൊഴുപ്പാടം, അബ്ദുള്‍ റഹിമാന്‍ മുസ്‌ലിയാര്‍ ചെറുതുരുത്തി, ഷെമീര്‍ മുസ്‌ലിയാര്‍ പുതുശ്ശേരി, ഹാജി ബഷീര്‍ മുസ്്‌ലിയാര്‍ പള്ളം, കോളൂര്‍ കാവ്, മുഹമ്മദ ്‌കോയ മുസ്‌ലിയാര്‍ കൊറ്റുപുറം, സലാം മുസ്‌ലിയാര്‍ പള്ളം, റഷീദ് മുസ്‌ലിയാര്‍ പുതുശ്ശേരി, അബ്ദുള്‍ സലാം അഹ്‌സനി വറവട്ടൂര്‍ എന്നിവരെ പണ്ഡിത സംഗമത്തോട് അനുബന്ധിച്ച് ആദരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."