സൈനികാവശ്യത്തിന് കൂടുതല്‍ പണം ചെലവഴിക്കുന്നവരില്‍ ഇന്ത്യയും
സ്റ്റോക്ഹോം: സൈനികാവിശ്യത്തിന് ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്ന അഞ്ച് രാജ്യങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ച് ഇന്ത്യയും. സ്റ്റോക്ഹോം ഇന്റര്‍ നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റൂട്ട് (എസ് ഐ പി ആര് ഐ) യുടെ 2017 ലെ കണക്ക് പ്രകാരം 63.9 ബില്ല്യണ്‍ യു എസ് ഡോളറാണ് ഇന്ത്യ ചെലവഴിച്ചിട്ടുള്ളത്. 2016 നെ അപേക്ഷിച്ച് 5.5 ശതമാനം വളര്‍ച്ചയാണ് 2017 ലെ കണക്ക് കാണിക്കുന്നത്.
ചൈനയാണ് ഏഷ്യയില്‍ സൈനിക ശക്തി പരിപോഷിപ്പിക്കുന്നതിന് ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്ന രാജ്യം. 228 ബില്ല്യണ്‍ യു എസ് ഡോളറാണ് ചൈന ഇതിനായി ഉപയോഗിക്കുന്നത്. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കമാണ് സൈനികാവശ്യത്തിന് കൂടുതല്‍ പണം ചെലവഴിക്കാന്‍ ചൈനയെ പ്രേരിപ്പിക്കുന്നതെന്ന് എസ് ഐ പി ആര് ഐ അമെക്സ് പ്രോഗ്രാം സീനിയര്‍ റിസര്‍ച്ചര്‍ സൈമണ്‍ വെസ്മാന് അഭിപ്രായപ്പെട്ടു.
അമേരിക്കയാണ് ഏറ്റവും മുമ്പില്‍ നില്ക്കുന്ന രാജ്യം (610 ബില്ല്യണ്‍ യു എസ് ഡോളര്‍).സൗദി അറേബ്യയാണ് മൂന്നാം സ്ഥാനത്തുള്ളത് (69.4 ബില്ല്യണ്‍ യു എസ് ഡോളര്‍).റഷ്യയുടെ സൈനിക ചെലവ് 2016 നെ അപേക്ഷിച്ച് 20 ശതമാനം കുറഞ്ഞിട്ടുണ്ട്(66.3 ബില്ല്യണ്‍ യു എസ് ഡോളര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."