HOME
DETAILS
MAL
റോബര്‍ട്ട് വദ്രയെ വീണ്ടും ചോദ്യം ചെയ്തു
backup
February 09 2019 | 19:02 PM
ന്യൂഡല്‍ഹി: വ്യവസായിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വദ്രയെ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് ഇന്നലെ വീണ്ടും ചോദ്യം ചെയ്തു.
വിവാദ ആയുധ ഇടപാടുകാരന് സഞ്ജയ് ഭണ്ഡാരിയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് തുടര്‍ച്ചയായ മൂന്നാം ദിവസവും അദ്ദേഹത്തെ ചോദ്യം ചെയ്യലിന് വിധേയനാക്കിയത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ലണ്ടനിലുള്ള സ്വത്ത് വകകളെക്കുറിച്ചായിരുന്നു ചോദ്യം ചെയ്യല്‍.
തന്നെ ചോദ്യം ചെയ്യലിന് വിധേയനാക്കുന്നതിനു പിന്നില്‍ രാഷ്ട്രീയ അജണ്ടയാണെന്ന് വദ്ര ആരോപിച്ചു. ഇന്നലെ രാവിലെ 10.45നാണ് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റിന്റെ ഓഫിസില്‍ മൊഴിനല്‍കാന്‍ വദ്ര എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."