HOME
DETAILS
MAL
ഹോസ്റ്റല്‍ വിദ്യാര്‍ഥിനികള്‍ക്ക് പീഡനം; സര്‍ക്കാരിന് റിപ്പോര്‍ട്ടു നല്‍കുമെന്ന് വനിതാ കമ്മീഷന്
backup
March 10 2017 | 20:03 PM
കല്‍പ്പറ്റ: ജില്ലയിലെ ഒരു ഹോസ്റ്റലിലെ വിദ്യാര്‍ഥിനികള്‍ പീഡിപ്പിക്കപ്പെട്ട പശ്ചാത്തലത്തില്‍ സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ കെ.സി റോസക്കുട്ടി, കമ്മീഷനംഗം അഡ്വ. നൂര്‍ബിന റഷീദ് എന്നിവരടങ്ങുന്ന സംഘം ഹോസ്റ്റല്‍ സന്ദര്‍ശിച്ചു.
അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കമ്മീഷന് അധ്യക്ഷ കെ.സി റോസക്കുട്ടി പറഞ്ഞു. കൂടുതല്‍ കൗണ്‍സിലര്‍മാരെ നിയമിക്കാന്‍ സാമൂഹ്യനീതി വകുപ്പിനോട് ആവശ്യപ്പെടും.
ഇത്തരം സ്ഥാപനങ്ങളില്‍ വിശദമായ പരിശോധന ആവശ്യമാണ്. സംസ്ഥാനത്തെ മുഴുവന്‍ ഓര്‍ഫനേജുകളിലും കൗണ്‍സിലിങ്ങിന് പ്രത്യേകം സൗകര്യമേര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. പീഡനത്തിനിരയായ പെണ്‍കുട്ടികളെ താമസിപ്പിച്ചിട്ടുള്ള കണിയാമ്പറ്റയിലെ 'നിര്‍ഭയ'യിലും സന്ദര്‍ശനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."