മദ്യലഹരിയില്‍ കരിങ്കല്ല് തലയിലെറിഞ്ഞ് ഗൃഹനാഥനെ കൊലപ്പെടുത്തി: യുവാവ് പിടിയില്‍
കൊല്ലങ്കോട്: മദ്യലഹരിയില്‍ കരിങ്കല്ല് തലയിലെറിഞ്ഞ് ഗൃഹനാഥനെ കൊലപ്പെടുത്തി. പ്രതി പിടിയില്‍. പൊള്ളാച്ചി കിണത്തുക്കടവ് അറസംപാളയം പിരിവ് പെരുമാള്‍ ബോയ് മകന്‍ പൊങ്കാളി (60)യാണ് മരിച്ചത്.
കേസിലെ പ്രതിയായ ചുള്ളിയാര്‍ ഡാം മേലെ കുണ്ടിലക്കുളമ്പ് കോളനിയില്‍ പീച്ചന്‍ മകന്‍ ശെല്‍വ(27) നെ പൊലിസ് അറസ്റ്റ് ചെയ്തു. സംഭവത്തെ കുറിച്ച് പൊലിസ് പറയുന്നത് ഇങ്ങനെ.
ചുള്ളിയാര്‍ഡാമിനു സമീപത്തുള്ള വിനേഷിന്റെ ക്വാറിയില്‍ പത്തു വര്‍ഷമായി ജോലി ചെയ്തുവരുന്നയാളാണ് കിണത്തുക്കടവ് സ്വദേശി പൊങ്കാളി.
സംഭവ ദിവസം തിങ്കള്‍ ക്വാറിയില്‍ ജോലി കഴിഞ്ഞ് പൊങ്കാളി ക്വാറി ഉടമയില്‍ നിന്നും 500 രൂപ വാങ്ങി വൈകുന്നേരം ആറ് മണിക്ക് മിനുക്കംപാറ ഐ.ബി മേട്ടിലെത്തി വനംവകുപ്പിന്റെ അധീനതയിലുള്ള പാറക്കെട്ടില്‍ ഒറ്റക്ക് മദ്യപിച്ച് ഇരിക്കുകയായിരുന്നു.
രാത്രി ഒന്‍പതരയോടെയാണ പൊങ്കാളി ഇരിക്കുന്ന സ്ഥലത്തേക്ക് ശെല്‍വന്‍ മദ്യലഹരിയില്‍ എത്തിയത്. പത്തു മണിയോടെ ലഹരിയില്‍ കിടന്നിരുന്ന പൊങ്കാളിയുടെ അടുത്തെത്തിയ ശെല്‍വന്‍ പൊങ്കാളിയുടെ ഷര്‍ട്ട് പോക്കറ്റിലെ പണം മോഷ്ടിക്കാന്‍ ശ്രമിച്ചു. എഴുന്നേറ്റ പൊങ്കാളി ശെല്‍വന്റെ കൈക്ക് കടന്നു പിടിച്ചു. തുടര്‍ന്ന് പരസ്പരം അടിപിടിയായി.
ഇതിനിടെ ശെല്‍വന്‍ കല്ലിലേക്ക് മറിഞ്ഞു വീണു. പ്രകാപിതനായ ശെല്‍വന്‍ മരച്ചില്ലകള്‍ കൊണ്ട് പൊങ്കാളിയെ അടിച്ചു അടിയേറ്റ് വീണ പൊങ്കാളിക്കുമുകളില്‍ 30 കിലോ വരുന്ന കല്ല് തലയിലും കൈകളിലുമായി തിഞ്ഞു തുടര്‍ന്ന് 10 കിലോയുടെ മറ്റൊരുകല്ല് തലയിലും മൂന്നാമതൊരു കല്ലും തലയിലിട്ടാണ് പൊങ്കാളിയെ ശെല്‍വന്‍ കൊലപ്പെടുത്തിയത്. ലഹരിയില്‍ തൊട്ടടുന്നു 20 മീറ്റര്‍ മാറിയിരുന്ന ശെല്‍വന്‍.
വീണ്ടും തിരിച്ചു വന്നു നോക്കി മരിച്ചത് ഉറപ്പു വരുത്തിയ ശേഷം നേരെ മേലെ കുണ്ടിലക്കുളബ് കോളനി യിലെ വീട്ടിലേക്ക് പോയി കൈകഴുകി വീടിനു മുകളില്‍ കിടന്നുറങ്ങി.
ചൊവ്വ പുലര്‍ച്ചെ നാട്ടുകാരും പൊലിസും സ്ഥലത്തെത്തുമ്പോഴും ശെല്‍വന്‍ നാട്ടുകാര്‍ക്കിടയിലുണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥനായ നെന്മാറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.എന്‍ ഉണ്ണ ികൃഷ്ണന്‍ പറഞ്ഞു.
തലയാട്ടി പൊട്ടി രക്തസ്രാവത്തെ തുടര്‍ന്ന് സംഭവസ്ഥലത്തു തന്നെ പൊങ്കാളി മരിക്കുകയാണുണ്ടായതെന്ന് പൊലിസ് പറഞ്ഞു. കൊലപാതക സമയത്ത് മിനുക്കംപാറ ഐ.ബി മേട്ടില്‍ ഉണ്ടായിരുന്നവരുമായുള്ള ചോദ്യം ചെയ്യലിലാണ് ശെല്‍വന്‍ പിടിയിലായത്.
ആലത്തൂര്‍ ഡിവൈ.എസ്.പി വി.എ കൃഷ്ണദാസ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിമാരായ സൈതാലി, വിപിന്‍ദാസ്, വിരലടയാള വിദഗ്ധര്‍, സയന്റിഫിക് അസിസ്റ്റന്റിനു തോമസ് എന്നിവരുടെ സംഘം കൊലപാതകം നടന്ന മിനുക്കംപാറ ഐ.ബി മേട്ടിലെത്തിയിരുന്നു.
പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പൊങ്കാളിയുടെ ഭാര്യ മഞ്ജുള മക്കള്‍ കാര്‍ത്തിക്, മണി, പൂര്‍ണിമ, മഞ്ജു കവിത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."