HOME
DETAILS

ജനം മുന്നിട്ടിറങ്ങി; ജ്യോതി പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂനിറ്റിന് സ്വന്തം കെട്ടിടമായി

  
backup
May 03 2018 | 08:05 AM

%e0%b4%9c%e0%b4%a8%e0%b4%82-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b1%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%9c%e0%b5%8d%e0%b4%af

 

മേപ്പാടി: നാടൊന്നാകാതെ തോള്‍ചേര്‍ന്ന് നിര്‍മിച്ച പാലിയേറ്റീവ് കെയര്‍ സെന്റര്‍ ഞായറാഴ്ച നാടിന് സമര്‍പ്പിക്കും. 15 വര്‍ഷം മുന്‍പ് മേപ്പാടി ആസ്ഥാനമായി പ്രവര്‍ത്തനം തുടങ്ങിയ ജ്യോതി പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂനിറ്റിന് പൂത്തകൊല്ലിയിലാണ് പുതിയ കെട്ടിടം നിര്‍മിച്ചത്.
കെട്ടിട നിര്‍മാണത്തിനുള്ള ഫണ്ട് ശേഖരിക്കാന്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ നാടൊന്നിച്ചപ്പോള്‍ ഒറ്റദിനം കൊണ്ട് സ്വരൂപിച്ചത് 20 ലക്ഷം രൂപയാണ്. 2017 ഡിസംമ്പര്‍ 19നാണ് ഇത്രയും തുക സ്വരൂപിച്ചത്. കെട്ടിട നിര്‍മാണത്തിനായി മൊത്തം അരക്കോടിയോളം രൂപയാണ് ഇത്തരത്തില്‍ സ്വരൂപിച്ചത്. ഇതിനായി മേപ്പാടി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വീടുകളില്‍ നിന്നും ഒരു ദിവസത്തെ വരുമാനം ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമാഹരിച്ചിരുന്നു.
മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഹദ് ചെയര്‍മാനായുള്ള കമ്മിറ്റി യുവജന സംഘടനകള്‍, കുടുംബശ്രീ അംഗങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഇത്രയും തുക സമാഹരിച്ചത്. മേപ്പാടി പൂത്തകൊല്ലിയിലാണ് 4,200 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ ഇരുനില കെട്ടിടം നിര്‍മിച്ചത്.
കെട്ടിടം നിര്‍മിക്കാന്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടതോടെയാണ് ജനകീയ കൂട്ടായ്മ രൂപീകരിച്ചത്. ജില്ലയില്‍ ഏറ്റവും നല്ല നിലയില്‍ പാലിയേറ്റീവ് പ്രവര്‍ത്തനം നടക്കുന്ന യൂനിറ്റുകളില്‍ ഒന്നാണ് മേപ്പാടിയിലേത്. തുടക്കത്തില്‍ ആറ് വളണ്ടിയര്‍മാരാണ് ഉണ്ടായിരുന്നത് ഇപ്പോള്‍ 65 വളണ്ടിയര്‍മാരും അത്ര തന്നെ കമ്മ്യൂനിറ്റി വളണ്ടിയര്‍മാരുമുണ്ട്.
അഞ്ഞൂറോളം രോഗികള്‍ക്ക് ഇതിനകം സാന്ത്വനം എത്തിക്കാന്‍ യൂനിറ്റിന് കഴിഞ്ഞിട്ടുണ്ട്. നിലവില്‍ സി.എച്ച് സുബൈര്‍ പ്രസിഡന്റും തോമസ് സെക്രട്ടറിയുമായ കമ്മിറ്റിയാണ് യൂനിറ്റിന് നേതൃത്വം നല്‍കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; സമരം ഭാഗികമായി അവസാനിപ്പിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍

National
  •  3 months ago
No Image

മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ക്കുള്ള ഇ-കെവൈസി അപ്‌ഡേഷന്‍ ആരംഭിച്ചു; തീയതികളറിയാം

Kerala
  •  3 months ago
No Image

ഇപ്പാേള്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനാവില്ല; എല്ലാം വഴിയേ മനസ്സിലാകും; ജയസൂര്യ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

Kerala
  •  3 months ago
No Image

പിടിക്കപ്പെടുമെന്ന് ഉറപ്പായി; കല്യാണ വീട്ടില്‍ നിന്ന് മോഷ്ടിച്ച 17.5 പവന്‍ സ്വര്‍ണം വഴിയില്‍ ഉപേക്ഷിച്ച് മോഷ്ടാവ്

Kerala
  •  3 months ago
No Image

സര്‍വകലാശാല ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്: സാധ്യത പട്ടിക പ്രസിദ്ധീകരിച്ച് പിഎസ്‌സി 

Kerala
  •  3 months ago
No Image

പി.വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍; എഡിജിപി എം.ആര്‍ അജിത്ത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്; സുജിത് ദാസിനെതിരെയും അന്വേഷണം

Kerala
  •  3 months ago
No Image

സിബിഐ അറസ്റ്റ്; ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി

National
  •  3 months ago
No Image

'ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചു' പി. ശശിക്കെതിരെ സിപിഎമ്മിന് പരാതി എഴുതിനല്‍കി പി.വി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

എം പോക്‌സ്: രോഗിയുടെ ആരോഗ്യനില തൃപ്തികരം, മലപ്പുറം സ്വദേശിയുടെ സമ്പര്‍ക്കപട്ടികയില്‍ 23 പേര്‍

Kerala
  •  3 months ago
No Image

ലൈംഗികാതിക്രമം; സംവിധായകന്‍ വി.കെ പ്രകാശിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

Kerala
  •  3 months ago