ഭവന പദ്ധതിയില്‍ നിര്‍മിച്ച ആദിവാസിയുടെ വീട് നിലംപൊത്തി
ഗൂഡല്ലൂര്‍: നിര്‍മാണത്തിലെ അപാകത കാരണം ആദിവാസിയുടെ വീട് തകര്‍ന്നുവീണു. നെല്ലാക്കോട്ടപഞ്ചായത്തിലെ കുന്നലാടിയില്‍ ആദിവാസി കുടുംബങ്ങള്‍ സര്‍ക്കാര്‍ നിര്‍മിച്ച് നല്കിയ വീടാണ് തകര്‍ന്നത്. അപകടത്തില്‍ കുടുംബനാഥന് നായക്കന് (55) അത്ഭുതകരമായി രക്ഷപ്പെട്ടു.
വീടിന്റെ ഒരു ഭാഗമാണ് ആദ്യം ഇടിഞ്ഞത്. ശബ്ദം കേട്ട് ഈ സമയം വീട്ടിലുണ്ടായിരുന്ന നായക്കന് പുറത്തേക്ക് ഓടുകയായിരുന്നു. അല്പ സമയത്തിന് ശേഷം വീട് പൂര്‍ണമായും നിലം പൊത്തി. അപകട സമയം മറ്റുള്ളവര്‍ വീട്ടിലില്ലാതിരുന്നത് വന്‍ ദുരന്തം ഒഴിവായി. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ദിരാഗാന്ധി ഭവന നിര്‍മാണ പദ്ധതിയില്‍ ബ്ലോക്ക് പഞ്ചായത്ത് നിര്‍മിച്ച വീടാണ് തകര്‍ന്നത്. കുന്നലാടി, താണി മൂല എന്നിവിടങ്ങളിലെ ആദിവാസി കോളനികളിലാണ് ഈ ഭവന പദ്ധതി പ്രകാരം വീടുകള്‍ നിര്‍മിച്ചിരുന്നത്.
വിവരമറിഞ്ഞ് റവന്യു ഇന്സ്പെക്ട്ര് സെന്തില്‍ കുമാര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ആദിവാസികള്‍ക്കുള്ള വീട് നിര്‍മാണത്തില്‍ വന്‍ അഴിമതിയാണ് നടക്കുന്നതെന്ന് നേരത്തെ ആരോപണങ്ങളുയര്‍ന്നിരുന്നു. ആവശ്യത്തിന് അസംസ്കൃത വസ്തുക്കള്‍ ഉപയോഗിക്കാതെയാണ് പ്രവൃത്തികള്‍ നടത്തിയത്. ഇതിനെതിരേ പ്രതിഷേധം ശക്തമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."