വിദേശവനിതയുടെയുടെ കൊലപാതകം: പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി
തിരുവനന്തപുരം: വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തില്‍ കസ്റ്റഡിയിലുണ്ടായിരുന്ന രണ്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കോവളം വാഴമുട്ടം സ്വദേശികളായ ഉമേഷ്, ഉദയന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊലപാതകം, മാനഭംഗം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.
കാണാതായ അന്നുതന്നെ ഇവരെ കൊലപ്പെടുത്തിയെന്നാണ് പ്രതികളുടെ മൊഴി. വിദേശവനിത ബലാത്സംഗത്തിന് ഇരയായതായി സ്ഥിരീകരിക്കുന്ന രാസപരിശോധനാഫലവും പുറത്തുവന്നിരുന്നു.
ടൂറിസ്റ്റ്് ഗൈഡുകളെന്ന് പരിചയപ്പെടുത്തിയാണ് വിദേശ വനിതയെ ഇരുവരും ഫൈബര്‍ വള്ളത്തില്‍ പനന്തുറയിലെ കണ്ടല്‍ക്കാട്ടിലെത്തിച്ചത്. ഇവിടെവെച്ച് മയക്കുമരുന്നു നല്‍കിയ ശേഷം പീഡനത്തിനിരയാക്കി. രാത്രിയില്‍ വീണ്ടും ബലപ്രയോഗം നടത്തി. ഇതിനിടെ വിദേശവനിത ബഹളം വെക്കാന്‍ ശ്രമിച്ചപ്പോള്‍ കഴുത്തുഞെരിച്ചുവെന്നാണ് പ്രതികള്‍ പറയുന്നത്.
മൃതശരീരത്തില്‍നിന്ന് കണ്ടെത്തിയ ജാക്കറ്റ് ഉദയന്റേതാണെന്ന് നേരത്തെ കണ്ടെത്തിയിട്ടുണ്ട്. സംഭവ സ്ഥലത്തുനിന്നും കണ്ടെത്തിയ മുടിയിഴകള്‍ പ്രതികളുടേതാണെന്നും തിരിച്ചറിഞ്ഞു.
ഉമേഷാണ് കേസിലെ മുഖ്യപ്രതി. ഇയാള്‍ മറ്റ് കുട്ടികളേയും സ്ത്രീകളേയും പീഡിപ്പിച്ചിരുന്നുവെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."