'ലൈറ്റ് ഓഫ് മദീന: അനുബന്ധ പദ്ധതികള്‍ക്ക് ഖത്വീബുമാര്‍ രംഗത്തിറങ്ങണം'
മലപ്പുറം: മഹല്ല് ശാക്തീകരണത്തിനു സുന്നി മഹല്ല് ഫെഡറേഷന് ആവിഷ്കരിച്ച പദ്ധതികള്‍ സമഗ്രവും സാര്‍വത്രികവുമായി നടപ്പിലാക്കുന്നതിനു ലൈറ്റ് ഓഫ് മദീന അനുബന്ധ മഹല്ല് സാരഥി സംഗമം വിളിച്ചുചേര്‍ക്കാന്‍ ഖത്വീബുമാര്‍ നേതൃത്വം നല്‍കണമെന്നു ജംഇയ്യത്തുല്‍ ഖുത്വബാഅ് ജില്ലാ കമ്മിറ്റി.
പാരന്റിങ്, പ്രീ മാരിറ്റല്‍ കോഴ്സ്, സ്വദേശി ദര്‍സ്, സുന്ദൂഖ് പദ്ധതി എന്നിവയടങ്ങുന്ന മഹല്ല് ഫെഡറേഷന്റെ മുഴുവന്‍ മഹല്ല് നവീകരണ പാക്കേജുകള്‍ ഓരോ മഹല്ലിലും നടപ്പിലാകുന്നുവെന്ന് ഉറപ്പുവരുത്തണം.
യോഗത്തില്‍ പ്രസിഡന്റ് ഇ.കെ കുഞ്ഞമ്മദ് മുസ്്ലിയാര്‍ അധ്യക്ഷനായി. സ്വാലിഹ് തങ്ങള്‍ തൃക്കലങ്ങോട് പ്രാര്‍ഥന നടത്തി. മുഹമ്മദ് ബാഖവി കാവനൂര്‍, സി.കെ മൊയ്തീന് ഫൈസി, യഅ്ഖൂബ് ഫൈസി, നാസിറുദ്ദീന്‍ ദാരിമി ചീക്കോട്, സമദ് ഫൈസി പന്തലൂര്‍, കരീം ഫൈസി കോട്ടക്കല്‍, മുഹമ്മദ് കുട്ടി ദാരിമി, ഉമര്‍ ഫൈസി, ഇര്‍ഷാദ് വാഫി, മുജീബ് റഹ്മാന് ദാരിമി, റഫീഖ് മുസ്ലിയാര്, അബ്ദുല്‍ ബാരി ഫൈസി എടക്കര, റാസി ബാഖവി, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, കെ.വി അബ്ദുര്‍റഹ്മാന്‍ ദാരിമി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."