എഴുത്തുകാരന്റെ പേരില്‍ ഒരു വാരിക: 'പുഷ്പനാഥ് വാരിക' ചരിത്രത്തിലേക്ക്
ആലക്കോട്:കോട്ടയം പുഷ്പനാഥിന്റെ ഓര്‍മ്മകള്‍ക്കൊപ്പം ചരിത്രമാകുന്ന ഒരു വാരികയുണ്ടായിരുന്നു മലയാളത്തില്‍.
പുഷ്പനാഥ് വാരിക എന്നായിരുന്നു അതിന്റെ പേര്. പേര് പോലെ തന്നെ എഴുത്ത് കാരന്റെതൂലികാ നാമത്തിലായിരുന്നു നാല്‍പ്പതു വര്‍ഷം മുമ്പ് ആ മാസികയുടെ ജനം. കോട്ടയം പുഷ്പനാഥ് എന്ന പ്രതിഭയുടെ വിരല്‍ തുമ്പിനാല്‍ പിറവിയെടുത്ത ആ വാരിക ഇന്നും സാഹിത്യ ലോകത്ത് ഒരത്ഭുതം തന്നെയാണ്
, 1979 ജൂണ്‍ 30 നായിരുന്നു വാരികയുടെ ആദ്യ ലക്കം പുറത്തിറങ്ങിയത്.
ആറു മാസത്തെ വരിസംഖ്യയായി 22 രൂപ 40 പൈസ അയക്കുന്നവര്‍ക്ക് തന്റെ ഒരു നോവല്‍ കൂടി സൗജന്യമായി നല്‍കി കൊണ്ടായിരുന്നു വാരികയുടെ പ്രചരണം നടന്നത്. ഒരു വര്‍ഷത്തെ വരിസംഖ്യ അടക്കുന്നവര്‍ക്ക് രണ്ടു പുസ്തകങ്ങളും സൗജന്യമായി നല്‍കിയിരുന്നു.
എഴുത്തുകാരന്റെ തന്നെ പേരില്‍ ഒരു വാരിക ഇതിനു മുമ്പോ ശേഷമോ മലയാളത്തിലോ ഇതര ഭാഷകളിലോ ഇറങ്ങിയതായി അറിവില്ല.
കോട്ടയം പുഷ്പനാഥിന്റെ ഓര്‍മ്മകള്‍ക്കൊപ്പം വാരികയും ഇനി ചരിത്രത്തില്‍ ഇടം പിടിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."