കുന്നംകുളം നഗരസഭയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകള്‍ സി.പി.എമ്മിന്
കുന്നംകുളം: നഗരസഭയില്‍ പൊതുമരാമത്ത്, വിദ്യഭ്യാസ സ്റ്റാന്റിങ് കമ്മിറ്റികളിലേക്കുള്ള ഒഴിവു നികത്താനായി നടന്ന തെരഞ്ഞെടുപ്പില്‍ ഇരു സീറ്റുകളും സി.പി.എമ്മിന്. ആര്.എം.പി വോട്ടെടുപ്പില്‍ വിട്ടുനിന്നപ്പോള്‍ വിമത ഔദ്യോഗിക കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പൊതുമരാമത്തില്‍ പരസ്പരം മത്സരിച്ചു. വിദ്യഭ്യാസ സ്ഥിരം സമതിയിലേക്ക് ഔദ്യോഗിക കോണ്‍ഗ്രസിന് വിമതര്‍ വോട്ടുചെയ്തില്ല.
സ്റ്റാന്റിങ് കമ്മിറ്റികളില്‍ ആദിപത്യം ഉറപ്പിക്കുന്നതിനായുള്ള മത്സരമായിരുന്നു നഗരസഭയില്‍ കണ്ടത്. ബി.ജെ.പി യുടെ വോട്ടുനേടി വിജയിച്ച സ്ഥാനമാനങ്ങള്‍ രാജിവെക്കണമെന്ന കോണ്‍ഗ്രസ് നിലപാടിനെ തുടര്‍ന്ന് സി.എം.പി യിലെ രണ്ട് അംഗങ്ങള്‍ ആദ്യം സ്റ്റാന്റിങ് കമ്മിറ്റികളില്‍നിന്നും രാജിവച്ച ഒഴിവിലേക്കാണ് ഇന്നലെ തെരഞ്ഞെടുപ്പ് നടന്നത്.
ജയ്സിംങ് കൃഷണന് പൊതുമരാമത്തില്നിന്നും മോഹിനി ഷാജന് വിദ്യഭ്യാസ സമിതിയില്‍നിന്നും രാജിവച്ചതോടെയാണ് ഇതില്‍ പിടിയിടാന് ധനകാര്യ കമ്മിറ്റിയില്‍നിന്ന് സി.പി.എമ്മിലെ കാര്‍ത്യായനി ചന്ദ്രന്, കോണ്‍ഗസിലെ പി.ഐ തോമസ് എന്നിവര്‍ രാജിവച്ചത്. റിട്ടേണിങ് ഓഫിസര്‍ മറിയാമയുടെ സാന്നിധ്യത്തില്‍ കൗണ്‍സില്‍ഹാളില്‍ ആദ്യം നടന്നത് പൊതുമരാമത്തിലേക്കുളള തെരഞ്ഞെടുപ്പായിരുന്നു.
സി.പി.എമ്മിലെ സുജീഷ് എ.എസ് ഔദ്യോഗിക കോണ്‍ഗ്രസ് കൗണ്‍സിലര്‍ പി.ഐ തോമസ്, വിമതരുടെ പക്ഷത്ത് നിന്നും കെ.കെ ആനന്ദന് എന്നിവരാണ് മത്സരിച്ചത്. ബി.ജെ.പിയിലെ 6 അംഗങ്ങള്‍ വിമത പക്ഷത്തിന് വോട്ടുനല്‍കി. ഗീതാ ശശിയും കോണ്‍ഗ്രസ് കൗണ്‍സിലര്‍ മിഷ സെബാസ്റ്റ്യനുംവോട്ട് അസാധുവാക്കി. ഔദ്യോഗിക കോണ്‍ഗ്രസിന് ലഭിച്ചത് 5 വോട്ടുകളാണ്. 15 വോട്ടുകള്‍ നേടിയ സി.പി.എമ്മിലെ എ.എസ് സുജീഷ് വിജയിച്ചു. ഇതോടെ 6 അംഗങ്ങളുള്ള സമതിയില്‍ സി.പി.എമ്മിന് 3 പേരായി. വിമത നേതാവ് ഷാജി ആലിക്കലാണ് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍.വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റിയിലേക്ക് കോണ്‍ഗ്രസിലെ മിനി മോന്‍സിയും സി.പി.എമ്മിലെ കാര്‍ത്യായനി ചന്ദ്രനും മത്സരിച്ചു. 15 വോട്ടുകള്‍നേടി സി.പി.എം വിജയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."