പി.പി ദിവ്യ രാജിവയ്ക്കണം: യൂത്ത് കോണ്‍ഗ്രസ്
കണ്ണൂര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ദലിത് സഹോദരിമാരെ അപമാനിച്ച പി.പി ദിവ്യ ജില്ലാപഞ്ചായത്ത് വൈസ്. പ്രസിഡന്റ് സ്ഥാനമൊഴിയണമെന്ന് യൂത്ത് കോണ്‍.ചിറക്കല്‍ മണ്ഡലം കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.
ദിവ്യയെ അറസ്റ്റു ചെയ്യണമെന്ന് മണ്ഡലം പ്രസിഡന്റ് ഷറഫുദ്ദീന് കാട്ടാമ്പള്ളി ആവശ്യപ്പെട്ടു.
സംരക്ഷണ ജാഥ 27ന്
തലശ്ശേരി: തലശ്ശേരി സംഭവത്തില്‍ പ്രതിഷേധിച്ച് 27നു തലശ്ശേരിയില്‍ നിന്നു മഞ്ഞോടിയിലേക്കു ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ മനുഷ്യാവകാശ സംരക്ഷണ ജാഥ സംഘടിപ്പിക്കുമെന്നു കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്.
അന്നു മറ്റു 13 ജില്ലകളില്‍ വൈകുന്നേരം അഞ്ചിന് പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. അഞ്ജനയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ സുരേന്ദ്രന്, പി രാമകൃഷ്ണന്, അഡ്വ സജീവ് ജോസഫ്, സതീശന് പാച്ചേനി, എ.പി അബ്ദുല്ലക്കുട്ടി സുധീരനൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."