HOME
DETAILS

അട്ടപ്പാടിയിലെ ആദിവാസി വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന കൊകല് - സഹവാസ ക്യാംപിന് ഇന്ന് തുടക്കമാകും

  
backup
March 10 2017 | 21:03 PM

%e0%b4%85%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%86%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf-%e0%b4%b5



പാലക്കാട്: സര്‍വശിക്ഷ അഭിയാന്‍ അട്ടപ്പാടിയിലെ ആദിവാസി വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന കൊകല്- സഹവാസ ക്യാംപിന് ഇന്ന് പാലക്കാട് ശിക്ഷക് സദനില്‍ തുടക്കമാകും. കുട്ടികള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ സ്വയം കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും അതുവഴി ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനുമാണ് ക്യാംപ് നടത്തുന്നത്.
വ്യക്തിത്വ പരിശീലനം നല്‍കി നേതൃത്വപാടവമുള്ളവരാക്കി മാറ്റുക എന്നതാണ് ക്യാംപിന്റെ ലക്ഷ്യം. അട്ടപ്പാടിയിലെ വിവിധ സ്‌കൂളുകളിലെ അഞ്ച്, ആറ്, ഏഴ് ക്ലാസുകളില്‍ പഠിക്കുന്ന 50 വിദ്യാര്‍ഥികളാണ് സഹവാസ ക്യാംപില്‍ പങ്കെടുക്കുക. താമസവും ഭക്ഷണവും ശിക്ഷക് സദനിലാണ് ഒരുക്കിയിരിക്കുന്നത്.
 രാവിലെ 11ന്  അട്ടപ്പാടിയുടെ വികസനം എന്ന വിഷയത്തില്‍ ബി.എസ് വേണുഗോപാലും ഉച്ചക്ക് രണ്ടിന് ലഹരിവിമുക്ത ജീവിതം വിഷയത്തില്‍ എം.എന്‍ സുരേഷ് ബാബുവും ക്ലാസെടുക്കും. വിജിത പ്രേംകുമാറിന്റെ നേതൃത്വത്തില്‍ വൈകിട്ട് ആറിന് മോട്ടിവേഷന്‍ ക്ലാസ് നടക്കും. മോയന്‍ എല്‍.പി. സ്‌കൂളില്‍ രാത്രി എട്ടിന് എം.ബി രാജേഷ് എം.പി  കുട്ടികളുമായി സംവദിക്കും. തുടര്‍ന്ന് കലാപരിപാടികള്‍ നടക്കും.
മാര്‍ച്ച് 12 രാവിലെ എട്ടിന്  മോയന്‍ എല്‍.പി. സ്‌കൂളില്‍ പട്ടികജാതി-വര്‍ഗ- പിന്നാക്കക്ഷേമ നിയമ-സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ കുട്ടികളോടൊപ്പം പ്രഭാത ഭക്ഷണം പങ്കിടും.
10.30ന് വി.എസ് മുഹമ്മദ് ഇബ്രാഹിം വ്യക്തിത്വ വികസന ക്ലാസെടുക്കും. വൈകിട്ട് നാലിന് ഷാഫി പറമ്പില്‍ എം.എല്‍.എയോടൊപ്പം പാലക്കാട് നിന്നും പൊള്ളാച്ചിയിലേക്കും തിരിച്ചും കുട്ടികള്‍ ട്രെയിന്‍ യാത്ര നടത്തും. മാര്‍ച്ച് 13 രാവിലെ 10ന് ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടിയുമായും കുട്ടികള്‍ക്ക് സംവദിക്കാന്‍ അവസരം ഉണ്ടാകും. തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരിയുമായി മുഖാമുഖം പരിപാടിയും നടക്കും.
രാവിലെ 11ന് സിവില്‍ സ്റ്റേഷനിലെ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് മനസ്സിലാക്കാനാകും. ഉച്ചക്ക് ശേഷം മലമ്പുഴ ഉദ്യാന സന്ദര്‍ശനം ഫാന്റസി പാര്‍ക്ക് സന്ദര്‍ശനവും സഹവാസ ക്യാംപിന്റെ ഭാഗമായി നടക്കും. അവസാന ദിവസമായ മാര്‍ച്ച് 14 രാവിലെ 8.30ന് അജയന്‍ ശാസ്ത്ര ക്ലാസെടുക്കും.
തുടര്‍ന്ന് എസ്.എസ്.എ സംസ്ഥാന പ്രോഗ്രാം ഓഫിസര്‍ കുട്ടികളുമായി സംവദിക്കുന്നതോടെ നാല് ദിവസം നീണ്ടു നില്‍ക്കുന്ന കൊകല് - സഹവാസ ക്യാംപിന് സമാപനമാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  an hour ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  2 hours ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  3 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  10 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  11 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  11 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  11 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  12 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  12 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  12 hours ago