ക്ലീന്‍ കേരളമിഷന് 25ന് കൈമാറും
പാലക്കാട്: ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഉപയോഗ്യമല്ലാതെ കിടക്കുന്ന ഇ-വെയ്സ്റ്റ് നീക്കം ചെയ്യുന്നു. ഹരിതകേരളം മിഷന്റെ ഭാഗമായി ഫെബ്രുവരിയില്‍ ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവിനെ തുടര്‍ന്നാണ് നടപടി. തദ്ദേശ സ്വയംഭരണ സ്ഥാപന വകുപ്പ് ഇതിനായി ചുമതലപ്പെടുത്തിയ ക്ലീന്‍ കേരള ലിമിറ്റഡ് കമ്പനിയാണ് സമാഹരിക്കുന്നത്.
മാര്‍ച്ച് 31നകം തന്നെ ഇ-വെയ്‌സ്‌ററ് നീക്കം ചെയ്യാന്‍ ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.
ക്ലീന്‍ കേരളമിഷന്‍ നല്‍കിയ ഇ-സാമഗ്രികളുടെ പട്ടികയുള്ള നിശ്ചിത ഫോം പൂരിപ്പിച്ച് എല്ലാ ഓഫിസുകളും മാര്‍ച്ച് 20നകം ശുചിത്വമിഷന് കൈമാറും. പൊതുമരാമത്ത് ഇലക്‌ട്രോണിക്‌സ് വിഭാഗം നല്‍കുന്ന ഉപയോഗയോഗ്യമല്ലെന്ന സ്‌ക്രാപ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷമാണ് ഫോം കൈമാറേണ്ടത്. വിവിധ വകുപ്പുകള്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചു.തുടര്‍ന്ന് മാര്‍ച്ച് 25ന് ക്ലീന്‍ കേരളാ മിഷന്‍ സിവില്‍ സ്റ്റേഷനില്‍ നിന്ന് ഇ-വെയ്സ്റ്റ് നീക്കം ചെയ്യും.
കിലോക്ക് 10 രൂപ നിരക്കാണ് നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാനത്തിന് പുറത്ത് ശാസ്ത്രീയമായാണ് പുനഃചംക്രമണം ചെയ്യുക.
ആരോഗ്യ-പരിസ്ഥിതി പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് മാലിന്യം കൈകാര്യം ചെയ്യുന്ന രീതിയായതിനാല്‍ സര്‍ക്കാരിന്റെ നിര്‍ദേശം എല്ലാ ഓഫിസ് മേധാവികളും കൃത്യമായി പാലിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.
തുടര്‍ന്നും ഇ-വെയ്സ്റ്റ് ഉണ്ടാവാതിരിക്കാന്‍ ഇലക്‌ട്രോണിക് സാമഗ്രികള്‍ ബൈബാക്ക് സ്‌കീമില്‍ വാങ്ങണമെന്നും ഇതുപ്രകാരം ഡീലറുമായി കരാറിലേര്‍പ്പെട്ട രേഖകള്‍ ഓഫിസില്‍ സൂക്ഷിക്കണമെന്നും നിര്‍ദേശിച്ചു. ഏഴ് വര്‍ഷമാണ് ഒരു ഇലക്‌ട്രോണിക് ഉപകരണത്തിന്റെ കാലാവധിയായി കണക്കാക്കപ്പെടുന്നത്. അതിനാല്‍ ഏഴ് വര്‍ഷം കഴിഞ്ഞതും ഉപയോഗ്യമല്ലാത്തതുമായ സാമഗ്രികളാണ് ആദ്യ ഘട്ടത്തില്‍ നീക്കം ചെയ്യേണ്ടത്.
ഇതില്‍ മോണിറ്റര്‍, സി.പി.യു, മൗസ്, കീ.ബോര്‍ഡ്, യു.പി.എസ്, ലെഡ് ആസിഡ് ബാറ്ററി, ലാപ്‌ടോപ്, ഫാന്‍ , ടെലഫോണ്‍ ഫോട്ടോകോപിയര്‍, പ്രിന്റര്‍, എയര്‍ കണ്ടീഷണര്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
രണ്ടാം ഘട്ടത്തില്‍ സി.എഫ്.എല്‍. ട്യബ് ലൈറ്റ് തുടങ്ങിയവ സമാഹരിക്കും. കലക്ടറേറ്റ് സമ്മേളനഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം. എസ്, വിജയന്‍, ക്ലീന്‍ കേരളാ മിഷന്‍ പ്രതിനിധി മുജീബ്, വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."