HOME
DETAILS
MAL
ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള മോദിയുടെ ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കണം: ഉമ്മന്‍ചാണ്ടി
backup
March 10 2017 | 21:03 PM
നിലമ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളെ ഭിന്നിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മമ്പാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കെ.സി കരീം മൗലവി അനുസ്രമണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിയുടെ പദവിക്ക് യോജിച്ചതല്ല മോദിയുടെ പ്രവര്‍ത്തി. പ്രസംഗങ്ങള്‍ ജനങ്ങളില്‍ പ്രതികരണം ഉണ്ടാക്കാത്തതിനെ തുടര്‍ന്നാണ് വിഭാഗീയതയുടെ വിത്തുപാകിയുള്ള പ്രചാരണത്തിന് മോദി തുനിഞ്ഞത്. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മണ്ഡലം കമ്മിറ്റി സമാഹരിച്ച ഒരു ലക്ഷം രൂപ ചടങ്ങില്‍ ഉമ്മന്‍ ചാണ്ടി പാലിയേറ്റീവ് ക്ലിനിക്കിന് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."