HOME
DETAILS

കിഴക്കന്‍ മേഖലയിലെ റോഡുകളധികവും തകര്‍ന്നു

ADVERTISEMENT
  
backup
June 22 2016 | 00:06 AM

%e0%b4%95%e0%b4%bf%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%81%e0%b4%95

 

കൊട്ടാരക്കര: കാലവര്‍ഷം ആരംഭിച്ചതോടെ കിഴക്കന്‍മേഖലയിലെ പ്രധാന റോഡുകളും ഗ്രാമീണ റോഡുകളും തകര്‍ന്നു.
മിക്കയിടത്തും കാല്‍നടയാത്ര പോലും ദുഷ്‌കരമാണ്. അടുത്തകാലത്ത് നവീകരിച്ച റോഡുകളും തകര്‍ന്നവയില്‍പെടും. എം.സി റോഡും ദേശീയ പാതയും കൊട്ടാരക്കര ടൗണില്‍ തന്നെ തകര്‍ന്നിട്ടുണ്ട്.
ലോക നിലവാരത്തില്‍ നിര്‍മ്മിച്ച എം.സി റോഡിന്റെ പലഭാഗത്തും പൊട്ടിപൊളിഞ്ഞിട്ടുണ്ട്. പുലമണ്‍ കവലയ്ക്ക് സമീപമുള്ള ലോട്ടസ്മുക്കില്‍ പൊട്ടിപൊളിഞ്ഞ ഭാഗങ്ങളില്‍ വെള്ളം നിറഞ്ഞതിനാല്‍ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്. നിര്‍മാണത്തിലെ അപാകത മൂലം ചെറിയ മഴയില്‍ തന്നെ എം.സി റോഡിന്റെ പലഭാഗങ്ങളും വെള്ളത്തിനടിയിലാകും. ഇത് പല സമയങ്ങളിലും ഗതാഗതം തടസപ്പെടുത്താറുണ്ട്.
വാളകം, ലോവര്‍ കരിക്കം, പെന്തക്കോസ്തു ഫെയ്ത്‌ഹോം ഭാഗം, പുലമണ്‍ കവല, ലോട്ടസ് മുക്ക്, മൈലം റെയില്‍വേ പാലത്തിന് സമീപം, ഇഞ്ചക്കാട് തുടങ്ങിയ ഭാഗങ്ങളില്‍ വലിയ വെള്ളക്കെട്ടാണ് രൂപപ്പെടാറുള്ളത്. ഓട നിര്‍മാണത്തിലെ അശാസ്ത്രീയതയും നിര്‍മ്മിച്ച ഓട അടഞ്ഞുകിടക്കുന്നതുമാണ് റോഡില്‍ നിന്നും വെള്ളം ഒഴുകിപോകുന്നതിന് തടസ്സമാകുന്നത്.
എം.സി റോഡിനെയും ദേശീയ പാതയേയും കൊട്ടാരക്കരയിലും കരുനാഗപ്പള്ളിയിലും ബന്ധിപ്പിക്കുന്ന പുത്തൂര്‍ റോഡിന്റെ കൊട്ടാരക്കര മുതല്‍ കോട്ടാത്തല വരെയുള്ള ഭാഗങ്ങള്‍ തകര്‍ന്നു. മുസ്‌ലിം സ്ട്രീറ്റ്, അവണൂര്‍, പത്തടി ഭാഗങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല.
വെണ്ടാര്‍-തച്ചന്‍മുക്ക് റോഡിലെ കലുങ്ക് തകര്‍ന്നത് അപകട ഭീഷണിഉയര്‍ത്തുന്നുണ്ട്. അധികൃതര്‍ നടപടിയെടുത്തിട്ടില്ല. കൊട്ടാരക്കര -ആനകോട്ടൂര്‍-പുത്തൂര്‍ റോഡ്, അവണൂര്‍-വല്ലം-തേവലപ്പുറം റോഡ്, പുത്തൂര്‍-മാറനാട് - ചീരന്‍കാവ് റോഡ്, പുത്തൂര്-പവിത്രേശ്വരം-ചീരങ്കാവ് റോഡ്, പുത്തൂര്‍ - പൂവറ്റൂര്‍ റോഡ്, ആറ്റുവാശ്ശേരി - ഞാങ്കടവ് റോഡ്, മൈലം-താമരക്കുടി റോഡ്, ഇഞ്ചക്കാട് -പെരുംകുളം റോഡ്, മൂഴിക്കോട്-പൊങ്ങന്‍പാറ-പെരുങ്കുളം റോഡ്, കല്ലുംമൂട്-തേവലപ്പുറം-പുല്ലാമല റോഡ്, മനക്കരക്കാവ്-നെടുവത്തൂര്‍ റോഡ്, കൊമളം ജംഗ്ഷന്‍-പുല്ലാമല, നെടുവത്തൂര്‍ റോഡ് തുടങ്ങി ഗ്രാമീണ മേഖലയിലെ റോഡുകളുടെ സ്ഥിതിയും സമാനമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ഭര്‍തൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കേണ്ടതില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

National
  •  9 minutes ago
No Image

ഇന്ത്യയെ പ്രത്യേക ഉത്കണ്ഠയുള്ള രാജ്യമായി പ്രഖ്യാപിക്കണം; ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തില്‍ വിമര്‍ശനവുമായി വീണ്ടും യു.എസ്

latest
  •  33 minutes ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; മൊഴികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വിലക്കി ഹൈക്കോടതി

Kerala
  •  an hour ago
No Image

താമരശ്ശേരി ചുരത്തില്‍ ഭാരം കയറ്റിയ വാഹനങ്ങള്‍ക്ക് ഒക്ടോബര്‍ 7 മുതല്‍ 11 വരെ നിയന്ത്രണം 

Kerala
  •  2 hours ago
No Image

കൊച്ചിയില്‍ യുവതിയെ കഴുത്ത് അറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി; മൂന്നര വയസുള്ള കുഞ്ഞ് ഗുരുതര പരുക്കോടെ ചികിത്സയില്‍

Kerala
  •  3 hours ago
No Image

എഡിജിപിയെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റും; മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് ബിനോയ് വിശ്വം

Kerala
  •  3 hours ago
No Image

മൃഗശാലയില്‍ നിന്ന് ചാടിപ്പോയ മൂന്നാമത്തെ ഹനുമാന്‍ കുരങ്ങും പിടിയില്‍

Kerala
  •  3 hours ago
No Image

സൈനികന്‍ തോമസ് ചെറിയാന്റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു

Kerala
  •  3 hours ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം; തീയതികളില്‍ മാറ്റം, ജനുവരി ആദ്യ വാരം നടത്തിയേക്കും, തീയതി പിന്നീട്

Kerala
  •  3 hours ago
No Image

ട്രെയിനിന്റെ പടിയിലിരുന്ന് യാത്ര; കാല്‍ തെന്നി ട്രാക്കിലേക്ക് വീണ് യാത്രക്കാരന് ദാരുണാന്ത്യം

National
  •  3 hours ago