തോടുകളുടെ ശോചനീയാവസ്ഥ: കര്‍ശന നടപടികളുമായി ജില്ലാ ഭരണകൂടം
കൊച്ചി: മുട്ടാര്‍പുഴയുടെയും അനുബന്ധതോടുകളുടെയും മലിനീകരണം തടയാനായി കര്‍ശന നടപടികളുമായി ജില്ലാഭരണകൂടം. മുട്ടാര്‍ പുഴയുടെയും അനുബന്ധ തോടുകളുടെയും തീരത്തുള്ള കച്ചവടസ്ഥാപനങ്ങള്‍, വീടുകള്‍, ഫല്‍റ്റുകള്‍, കമ്പനികള്‍ തുടങ്ങിയവയില്‍ നിന്നുള്ള മാലിന്യങ്ങള്‍ അവരവരുടെ സ്വകാര്യ സ്ഥലത്തുതന്നെ ശാസ്ത്രീയമായി സംസ്‌കരിക്കണമെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. മാലിന്യസംസ്‌കരണസംവിധാനം പരിശോധിക്കാനായി ദുരന്തനിവാരണനിയമപ്രകാരം സമിതിയെയും നിയോഗിച്ചിട്ടുണ്ട്.
മതിയായ മാലിന്യസംസ്‌കരണസംവിധാനം എര്‍പ്പെടുത്താത്ത വീടുകള്‍, ഫല്‍റ്റുകള്‍, കമ്പനികള്‍, കച്ചവടസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടികളെടുക്കുമെന്നും കളക്ടര്‍ അറിയിച്ചു. എതെങ്കിലും സ്ഥാപനം മതിയായ സംവിധാനം എര്‍പ്പെടുത്തിയിട്ടില്ലെന്ന് സമിതി റിപ്പോര്‍ട്ടു നില്‍കുകയാണെങ്കില്‍ ആ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിരോധിക്കും.
മുട്ടാര്‍പുഴ മഞ്ഞുമ്മല്‍ ഭാഗത്ത് കറുത്ത് ദുര്‍ഗന്ധം വമിക്കുന്ന രീതിയില്‍ ഒഴുകുന്നുവെന്നും ഇതുമൂലം നാട്ടുകാര്‍ക്ക് ശുദ്ധജലം ലഭിക്കാതിരിക്കുന്ന സാഹചര്യമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള സ്ഥലം സന്ദര്‍ശിക്കുകയും ജല അതോറിറ്റിയിലെയും, മലിനീകരണ നിയന്ത്രണ ബോര്‍ഡിലെയും ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യുകയും ചെയതു. എലൂര്‍ നഗരസഭയിലെ ജനങ്ങള്‍ക്ക് കുടിവെള്ളം നല്‍കുന്ന ട്രീറ്റ്‌മെന്റ് പല്‍ന്റ് മുട്ടാര്‍ പുഴയുടെ തീരത്താണ്. പുഴയുടെ തീരത്തുള്ള സ്ഥാപനങ്ങളും വീടുകളും കമ്പനികളും മാലിന്യങ്ങള്‍ കുഴല്‍ വഴി പുഴയിലേക്ക് ഒഴുക്കുന്നുണ്ട്. അതുമുലം പുഴയില്‍ മാലിന്യം വര്‍ധിച്ചു വരികയാണെന്നും ഇത് കുടിവെള്ള പദ്ധതിയെ പ്രതികൂലമായി ബാധിക്കുമെന്നും മനസ്സിലാക്കിയതിനെത്തുടര്‍ന്നാണ് പുതിയ ഉത്തരവ്.
പുഴയുടെ സമീപമുളള വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും മാലിന്യസംസ്‌കരണ സംവിധാനം പരിശോധിക്കാനുള്ള സമിതിയില്‍ പറവൂര്‍ തഹസില്‍ദാരും എറണാകുളം മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ഇന്‍വയോണ്‍മെന്റല്‍ എഞ്ചിനീയരും ശുചിത്വമിഷന്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റുമടക്കം എട്ടംഗങ്ങളാണുള്ളത്. സമിതി പരിശോധന നടത്തി നടപടി എടുക്കേണ്ട കേസുകള്‍ അന്നന്നു തന്നെ കളക്ടര്‍ക്ക് നല്‍കണമെന്നും മുഴുവന്‍ സ്ഥാപനങ്ങളുടെയും പരിശോധനാ റിപ്പോര്‍ട്ട് എഴു ദിവസത്തിനകം നല്‍കണമെന്നും കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."