ആറ്റുകാല്‍ പൊങ്കാല ഇന്ന്
തിരുവനന്തപുരം: പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല ഇന്ന് നടക്കും. പൊങ്കാലയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി. ഇന്നല വൈകീട്ട് മുതല്‍ പൊങ്കാലയര്‍പ്പിക്കാനായി നിരവധി സ്ത്രീകളാണ് വന്നുതുടങ്ങിയത്.
രാവിലെ 10.45ന് അടുപ്പുവെട്ട് ചടങ്ങ് ആരംഭിക്കും. തുടര്‍ന്ന് പണ്ടാരയടുപ്പില്‍നിന്നു തീ പകരും.ഉച്ചയ്ക്ക് 2.15ന് പൊങ്കാല നിവേദ്യം സമര്‍പ്പിക്കും. 40 ലക്ഷത്തോളം ഭക്തരാണ് പൊങ്കാലയര്‍പ്പിക്കുന്നത്. പൊങ്കാലയോടനുബന്ധിച്ച് പ്രത്യേക ചെയിന്‍ സര്‍വീസുകളുമായി കെ.എസ്.ആര്‍.ടി.സിയും പ്രത്യേക ട്രെയിനുകളും അധിക സ്റ്റോപ്പുകളുമായി റെയില്‍വേ സജ്ജമായിട്ടുണ്ട്.
പഴുതടച്ച സുരക്ഷാ ക്രമീകരണവുമായി പൊലിസും കൃത്യമായ ക്രമീകരണങ്ങളുമായി വാട്ടര്‍ അതോറിറ്റിയും കെ.എസ്.ഇ.ബിയും രംഗത്തുണ്ട്. കനത്ത ചൂടിനെയും അവഗണിച്ച് നിരവധി സ്ത്രീകളാണ് പൊങ്കാലയര്‍പ്പിക്കാനായി ഇവിടെ എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."