HOME
DETAILS
MAL
അമേരിക്കയില്‍ പൗരാവകാശ വിഭാഗം മേധാവി സ്ഥാനത്തേക്ക് ഇന്ത്യക്കാരിയും
backup
March 11 2017 | 02:03 AM
വാഷിങ്ടണ്‍: അമേരിക്കന്‍ നീതിന്യായ വകുപ്പിന്റെ പൗരാവകാശ വിഭാഗം മേധാവി സ്ഥാനത്തേക്ക് ഇന്ത്യക്കാരിയും. പ്രമുഖ സിഖ് വനിത അഭിഭാഷകയും കാലിഫോര്‍ണിയയില്‍നിന്നുള്ള റിപ്പബ്ലിക്കന്‍ നേതാവുമായ ഹര്‍മീത് ദില്‌ളോണാണ് ഈ സ്ഥാനത്തേക്ക് പരിഗണനയിലുള്ള ഇന്ത്യന്‍ വംശജ. അറ്റോണി ജനറല്‍ ജെഫ് സെഷന്‍സുമായി ദില്‌ളോണിന്റെ അഭിമുഖം കഴിഞ്ഞ ആഴ്ച നടന്നിരുന്നു.
ചണ്ഡിഗഢിലാണ് ദില്‌ളോണ്‍ ജനിച്ചത്. നേരത്തെ, കാലിഫോര്‍ണിയ റിപ്പബ്ലിക്കന്‍ പാര്‍ട്ടി വൈസ് ചെയര്‍മാനായും ഇവര്‍ സേവനമനുഷ്ഠിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."