ഗോവയും മണിപ്പൂരും ആരു ഭരിക്കും? യു.പി മുഖ്യമന്ത്രിയെ ഞായറാഴ്ച പ്രഖ്യാപിക്കും l full view
ഉത്തര്‍പ്രദേശ്
ഉത്തര്‍പ്രദേശില്‍ ബി.ജെ.പി സര്‍ക്കാര്‍ ഉടന്‍ വരും. മുഖ്യമന്ത്രിയെ തീരുമാനിക്കാനായി ഞായറാഴ്ച ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി ചേരുന്നുണ്ട്.
403 ല്‍ 325 സീറ്റാണ് ബി.ജെ.പി നേടിയത്. 1980 നു ശേഷം ഇത്രയും ഭൂരിപക്ഷം നേടുന്നത് ഇതാദ്യമാണ്.
മുഖ്യമന്ത്രി അഖിലേഷ് യാദവ് രാജിക്കത്ത് ഗവര്‍ണര്‍ക്കു കൈമാറി. കോണ്‍ഗ്രസുമായുള്ള സഖ്യം സമാജ്‌വാദി പാര്‍ട്ടി തുടരുമെന്ന് അഖിലേഷ് വ്യക്തമാക്കി.
ഉത്തര്‍പ്രദേശിലെ സീറ്റ് നില (ആകെ സീറ്റ് -403)
ബി.ജെ.പി- 325
എസ്.പി-കോണ്‍ഗ്രസ് സഖ്യം- 54 (എസ്.പി-48, കോണ്‍-07)
ബി.എസ്.പി- 19
മറ്റുള്ളവര്‍- 05
പഞ്ചാബ്
കോണ്‍ഗ്രസ് ആശ്വാസം കണ്ടെത്തുന്നത് പഞ്ചാബിലെ വിജയത്തിലാണ്. കൃത്യമായ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തിലെത്തി. ക്യാപ്റ്റന്‍ അമരീന്ദര്‍ സിങായിരിക്കും മുഖ്യമന്ത്രി. സത്യപ്രതിജ്ഞ അടക്കമുള്ള കാര്യങ്ങള്‍ പിന്നീട് ചര്‍ച്ച ചെയ്യും.
വലിയ മുന്നേറ്റമുണ്ടാക്കുമെന്നു കരുതിയ ആം ആദ്മി പാര്‍ട്ടിക്ക് കാര്യമായൊന്നും ചെയ്യാനായില്ല. എങ്കിലും മുഖ്യ പ്രതിപക്ഷമായി പ്രവര്‍ത്തിക്കാന്‍ എ.എ.പിക്കാവും.
പഞ്ചാബ് (ആകെ സീറ്റ് -117)
കോണ്‍.-77
എ.എ.പി- 20
ശിരോമണി അകാലിദള്‍-ബി.ജെ.പി സഖ്യം-18 (അകാലിദള്‍-15, ബി.ജെ.പി-03)
മറ്റുള്ളവര്‍- 02
ഗോവ
ഗോവയുടെ നില അനിശ്ചിതത്വത്തിലാണ്. 17 സീറ്റുകള്‍ നേടി കോണ്‍ഗ്രസാണ് വലിയ ഒറ്റകക്ഷി. നാലു പേരെയങ്കിലും കൂടെക്കൂട്ടിയാല്‍ കോണ്‍ഗ്രസിന് സര്‍ക്കാരുണ്ടാക്കാം. എന്നാല്‍ ഇവിടെ സര്‍ക്കാരുണ്ടാക്കുക ബി.ജെ.പിയായിരിക്കുമെന്നാണ് അമിത് ഷാ പറഞ്ഞത്.
ഗോവ (ആകെ സീറ്റ് -40)
കോണ്‍.- 17
ബി.ജെ.പി- 13
മറ്റുള്ളവര്‍- 10
ഉത്തരാഖണ്ഡ്
ബി.ജെ.പിക്ക് കൃത്യമായ ഭൂരിപക്ഷം നേടാനായി. ഇവിടെയും മുഖ്യമന്ത്രിയെ ഞായറാഴ്ച നടക്കുന്ന യോഗത്തിനു ശേഷം പ്രഖ്യാപിക്കും.
കോണ്‍ഗ്രസ് മുഖ്യമന്ത്രി ഹരീഷ് റാവത്തിന് ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. ഗവര്‍ണര്‍ കൃഷ്ണ കാന്ത് പോളിനെ കണ്ട് രാജിക്കത്ത് കൈമാറി.
ഉത്തരാഖണ്ഡ് (ആകെ സീറ്റ് -70)
ബി.ജെ.പി- 57
കോണ്‍.- 11
മറ്റുള്ളവര്‍- 2
മണിപ്പൂർ
മണിപ്പൂരില്‍ ഒപ്പത്തിനൊപ്പം ആവേശകരമായ മത്സരമാണ് നടന്നത്. ഒടുവില്‍ കോണ്‍ഗ്രസ് ഏഴു സീറ്റിനു ബി.ജെ.പിയേക്കാള്‍ മുന്നിട്ടു നിന്നു. സര്‍ക്കാരുണ്ടാക്കാന്‍ മറ്റു പാര്‍ട്ടികളെ ആശ്രയിക്കേണ്ടി വരും.
മണിപ്പൂരിലും സര്‍ക്കാരുണ്ടാക്കുമെന്നാണ് അമിത് ഷാ പറഞ്ഞത്. നാലു സീറ്റുകളുള്ള നാഗാ പാര്‍ട്ടി കോണ്‍ഗ്രസിതര സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.
മണിപ്പൂര്‍( സീറ്റ്-60)
കോണ്‍.-28
ബി.ജെ.പി-21
ഇടതുപാര്‍ട്ടികള്‍-01
മറ്റുള്ളവര്‍-10
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."