കൊല്ലം കലക്ടറേറ്റ് സ്ഫോടനം: പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു
കൊല്ലം:കലക്ടറേറ്റ് സ്ഫോടനകേസില്‍ പൊലിസ് കസ്റ്റഡിയിലുള്ള രണ്ടാം പ്രതി ഷംസൂണ്‍ കരിംരാജയെ സ്ഫോടനം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. എ.സി.പി ജോര്‍ജ് കോശിയുടെ നേതൃത്വത്തില്‍ ഉച്ചയ്ക്ക് 12ന് ആരംഭിച്ച തെളിവെടുപ്പ് വൈകിട്ട് മൂന്നിനാണ് അവസാനിച്ചത്.
സ്ഫോടനം നടന്ന 2016 ജൂണ്‍ 15ന് രാവിലെ കൊല്ലം ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഓട്ടോയിലാണ് കലക്ടറേറ്റില്‍ എത്തിയതെന്ന് കരിംരാജ പറഞ്ഞു. കിഴക്കേ ഗേറ്റിലൂടെ ഓട്ടോയിലെത്തി. ഹാന്റ് ബാഗിലാണ് ബോംബ് സൂക്ഷിച്ചിരുന്നത്. ടിഫിന്‍ ബോക്സിനുള്ളില്‍ സജ്ജമാക്കിയ ബോംബ് സമയം ക്രമീകരിച്ച് ജീപ്പിന് പിന്നില്‍ താഴെ വെച്ചു.
ജീപ്പിന് സമീപത്തായി രണ്ട് കാറുകളും വരാന്തയില്‍ പത്തില്‍ താഴെ ആളുകളും ഉണ്ടായിരുന്നു.
ബോംബ് വെച്ച ഉടന്‍ മറ്റൊരു ഓട്ടോയില്‍ പടിഞ്ഞാറെ ഗേറ്റിലൂടെ ബസ് സ്റ്റാന്‍ഡിലെത്തി തെങ്കാശി ബസില്‍ കയറി. വെള്ളഷര്‍ട്ടും കറുത്ത പാന്റ്സും തൊപ്പിയും കൂളിംഗ് ഗ്ലാസുമാണ് ധരിച്ചിരുന്നത്. കൊല്ലത്ത് നിന്ന് ഭക്ഷണവും വെള്ളവും കഴിക്കാതെയാണ് മടങ്ങിയതെന്നും പ്രതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."