HOME
DETAILS

പൊതുമേഖലാ സ്ഥാപനങ്ങളിലെ താല്‍ക്കാലിക നിയമനങ്ങള്‍ക്ക് കളമൊരുങ്ങി

  
backup
June 22 2016 | 02:06 AM

%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%be-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86

കൊല്ലം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ 'സ്വന്തക്കാരെ' തിരുകിക്കയറ്റാനുള്ള താല്‍ക്കാലിക നിയമനങ്ങള്‍ക്കു അണിയറയില്‍ നീക്കം തകൃതി. നിയമസഭാസമ്മേളനത്തിനു ശേഷം താല്‍ക്കാലിക നിയമനങ്ങള്‍ നടത്താനാണു നീക്കം.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലാവധി തീരുന്നതിന് ആറുമാസം മുന്‍പ് നടത്തിയ നിയമനങ്ങളെക്കുറിച്ചും ഓരോ സ്ഥാപനങ്ങളിലെയും സ്ഥിര, താല്‍ക്കാലിക നിയമനങ്ങളുടെ കണക്കെടുക്കാനും അതതു മന്ത്രിമാരുടെ വകുപ്പുകളില്‍നിന്ന് എം.ഡിമാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച സ്ഥിതിവിവരക്കണക്കുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ നല്‍കാനാണു നിര്‍ദേശം. വിവിധ വകുപ്പുകളില്‍ നിന്നു വിരമിച്ച ഇടതുപക്ഷ അനുഭാവികള്‍ക്കു താല്‍ക്കാലിക നിയമനം നല്‍കാനാണു നീക്കം.

ഇതനുസരിച്ചു നിയമിക്കപ്പെടേണ്ടവരുടെ പട്ടികയും പാര്‍ട്ടി തീരുമാനപ്രകാരം തയാറായിക്കഴിഞ്ഞതായാണ് അറിയുന്നത്. സര്‍ക്കാര്‍ മാറിയതോടെ മറ്റുജില്ലകളില്‍ ജോലിചെയ്യുന്നവരെ സ്വന്തം ലാവണത്തിലേക്കു ഡെപ്യൂട്ടേഷനില്‍ എത്തിക്കാനുള്ള സംഘടനകളുടെ പ്രവര്‍ത്തനങ്ങളും അണിയറയില്‍ സജീവമാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു താല്‍ക്കാലികമായി നിയമനം ലഭിച്ചവര്‍ക്കു ജോലി നഷ്ടമാകുമെന്നുറപ്പായതോടെ പലരും ഇടതുസംഘടനകളില്‍ ചേക്കേറാനുള്ള ശ്രമവും തുടങ്ങി. ഇക്കാര്യത്തില്‍ ആരോപണങ്ങള്‍ ഒഴിവാക്കിയുള്ള നടപടികളാണ് ഇടതുസര്‍വീസ് സംഘടനകള്‍ ഉദ്ദേശിക്കുന്നത്.

അതേസമയം കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തു ആരോഗ്യവകുപ്പിലും മറ്റും നടന്ന ചില താല്‍ക്കാലിക നിയമനങ്ങള്‍ വിവാദമായതിനാല്‍ കരുതലോടെ നീങ്ങാനാണ് സി.പി.എം നിര്‍ദേശം നല്‍കിയിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചാംപ്യന്‍സ് ട്രോഫി വേദിയില്‍ അനിശ്ചിതത്വം തുടരുന്നു; ഇന്ന് ചേര്‍ന്ന ഐസിസി യോഗത്തില്‍ തീരുമാനമായില്ല

Cricket
  •  12 days ago
No Image

ദുബൈയിൽ പാർക്കിങ് നിരക്കിൽ വർധന; പൊതുസ്‌ഥലങ്ങളിൽ നാല് ദിർഹം, പ്രീമിയം ആറ് ദിർഹം, പുതിയ നിരക്ക് മാർച്ച് അവസാനത്തോടെ പ്രാബല്യത്തിൽ

uae
  •  12 days ago
No Image

യുഎഇ ദേശീയ ദിനം; അബൂദബി ന​ഗരത്തിൽ വാഹന നിരോധനം

uae
  •  12 days ago
No Image

കോഴിക്കോട്ടെ ലോഡ്ജില്‍ യുവതിയുടെ മരണം; പ്രതി കസ്റ്റഡിയില്‍, പിടികൂടിയത് ചെന്നൈയില്‍ നിന്ന് 

Kerala
  •  12 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഡിങ് ലിറനെ സമനിലയില്‍ കുരുക്കി ഗുകേഷ്

Others
  •  12 days ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡിസംബര്‍ 1 മുതല്‍ ഒപി ടിക്കറ്റിന് 10 രൂപ ഈടാക്കും  

Kerala
  •  12 days ago
No Image

'ദ ഹിന്ദു' പത്രത്തിലെ മലപ്പുറം പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ കേസെടുക്കണമെന്ന ഹരജി തള്ളി

Kerala
  •  12 days ago
No Image

ഗര്‍ഭിണിയായ പ്ലസ് ടു വിദ്യാര്‍ഥിനിയുടെ മരണം; സഹപാഠി അറസ്റ്റില്‍

Kerala
  •  12 days ago
No Image

ശ്രീനിവാസന്‍ വധക്കേസ്; പ്രതികള്‍ക്ക് ജാമ്യം നല്‍കിയതില്‍ ഹൈക്കോടതിയെ വിമര്‍ശിച്ച് സുപ്രീംകോടതി

Kerala
  •  12 days ago
No Image

കോല്‍ക്കളി വീഡിയോ വൈറലായി; പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ പല്ല് അടിച്ചുകൊഴിച്ച് സീനിയേഴ്‌സ്, കേസ്

Kerala
  •  12 days ago