വ്യാജവാറ്റും വില്പനയും തടയാന്‍ ജനകീയ സമിതികള്‍
തിരുവനന്തപുരം: വ്യാജവാറ്റും മദ്യക്കടത്തും വില്പനയും തടയുന്നതിനും ഇതു സംബന്ധിച്ച് ആവശ്യമായ വിവരം നല്കുന്നതിനുമായി ജനകീയസമിതികള്ക്കു രൂപംനല്കി ഉത്തരവായി. കോര്പറേഷന്, മുനിസിപ്പാലിറ്റി തലങ്ങളിലാണു സമിതിക്കു രൂപംനല്കുന്നത്.
കോര്‍പറേഷനുകളില്‍ മേയര്‍മാര്‍ അധ്യക്ഷരും ജില്ലയിലെ അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര്‍ കണ്‍വീനറും ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്, കൗണ്‍സിലര്‍, റവന്യൂ, പൊലിസ്, വനം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികക്ഷേമ വകുപ്പുകളിലേയും കോര്‍പറേഷനിലേയും ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, യുവജനസംഘടനാ പ്രതിനിധികള്‍, വനിതാസംഘടനാ പ്രതിനിധികള്‍ എന്നിവര്‍ അംഗങ്ങളുമായാണ് സമിതി രൂപീകരിക്കുക. മുനിസിപ്പല്‍തല സമിതിയില്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അധ്യക്ഷര്‍ സമിതി അധ്യക്ഷരും എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ കണ്വീനര്മാരുമായിരിക്കും.
കൗണ്‍സിലര്‍, റവന്യൂ, പൊലിസ്, വനം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികക്ഷേമവകുപ്പുകളിലേയും മുനിസിപ്പല്‍തല ഉദ്യോഗസ്ഥരും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, യുവജനസംഘടനാ പ്രതിനിധികള്‍, സന്നദ്ധസംഘടനാ പ്രതിനിധികള്‍, വനിതാ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ അംഗങ്ങളുമായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."