'പ്രാദേശിക പത്രപ്രവര്‍ത്തക ക്ഷേമനിധി നടപ്പിലാക്കണം'
തിരുവനന്തപുരം: പ്രാദേശികപത്രപ്രവര്‍ത്തകകര്‍ക്കുള്ള ക്ഷേമനിധി നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍. കെ.ജെ.യു തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇക്കാര്യത്തില്‍ ഏതുതരം പ്രശ്‌നങ്ങള്‍ ഉണ്ടായാലും അതൊഴിവാക്കി താമസംവിനാ ക്ഷേമ നിയമം നടപ്പിലാക്കാന്‍ ഭരണ പ്രതിപക്ഷ ഭേതമെന്നെ ഇപ്പോള്‍ നിയമസഭയിലുള്ള ക്ഷേമനിധി ബില്‍ ചര്‍ച്ച ചെയ്ത് നിയമമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് സി. ജയന്‍ബാബു, യു.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.എസ് സനല്‍കുമാര്‍, ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.ആര്‍ പ്രതാപ്, ബി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. ജ്യോതിഷ്‌കുമാര്‍, കെ.ജെ.യു സംസ്ഥാന അധ്യക്ഷന്‍ ബാബുതോമസ്, ജില്ലാ പ്രസിഡന്റ് മണിവസന്തം ശ്രീകുമാര്‍, സെക്രട്ടറി പി. സുരേഷ്ബാബു, വെഞ്ഞാറമൂട് വിനു, കെ.ജെ.യു സിറ്റി മേഖല സെക്രട്ടറി സിന്ധുകൃഷ്ണ എന്നിവര്‍ പ്രസംഗിച്ചു.
ബി.എസ് ഇന്ദ്രന്‍, മൂടുവക്കോണത്ത് ശ്രീകണ്ഠന്‍നായര്‍, സജീവ് ഗോപാല്‍, എ.പി ജിനന്‍, ബിജു പാലോട്, രാജശേഖരന്‍ നായര്‍,സുനില്‍ വില്ലിക്കടവ്, സുധീര്‍വര്‍ക്കല, രാജേഷ് ദേവ്, ഗോപകുമാര്‍, ശശികുമാര്‍, വെള്ളറട രാജേന്ദ്രപ്രസാദ് മാര്‍ച്ചിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."