പറയിപെറ്റ പന്തിരുകുല സ്മരണകളുയര്‍ത്തി വായില്യാകുന്ന് പൂരം ഇന്ന്
ശ്രീകൃഷ്ണപുരം: പറയിപെറ്റ പന്തിരുകുല സ്മരണകളുയര്‍ത്തി വായില്യംകുന്നു ഭഗവതി ക്ഷേത്രത്തിലെ പൂരം ഇന്ന് ആഘോഷിക്കും.രാവിലെ ഗണപതിഹോമം, ഉച്ചപൂജ, പുനരുദ്ധാരണ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓട്ടന്‍തുള്ളല്‍ എന്നിവ ഉണ്ടാകും. ഒമ്പതരയോടെ ആറാട്ട് തുടങ്ങും. തുടര്‍ന്ന് നവകം, പഞ്ചഗവ്യം,ഉച്ചപൂജ എന്നിവ ഉണ്ടാവും
വൈകീട്ട് നാലുമണിയോടെ നാലു ദേശവേലകള്‍ കാവു തീണ്ടാനെത്തും. പൂരങ്ങള്‍ ക്ഷേത്രനടയില്‍ സംഗമിച്ച് ഓരോന്നായി ദേവിയെ വണങ്ങും. പൂതനും, തിറയും, പൂക്കാവടിയും, വേഷങ്ങളും ഉത്സവത്തിന് നിറം ചാര്‍ത്തും.
പഞ്ചവാദ്യവും മേളങ്ങളും ഉത്സവത്തിന് ഹരം പകരും. ആലവട്ടവും വെഞ്ചാമരവും വീശിയെത്തുന്ന ഗജവീരന്മാര്‍ അണിനിരക്കുമ്പോള്‍ വള്ളുവനാടന്‍ പൂരകാഴ്ച്ച ദൃശ്യമാവും. പകള്‍പൂര്‍ത്തിനുശേഷം വെടിക്കെട്ട്, ഭക്തിഗാനമേള, ശേഷം കോടിയിറക്കല്‍, കമ്പം കത്തിക്കല്‍ എന്നിവ ഉണ്ടാവും. ശനിയാഴ്ച ക്ഷേത്രത്തില്‍ വലിയാറാട്ട് ആഘോഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."