മലപ്പുറം പ്രസ് ക്ലബില്‍ കയറി ആക്രമണം നടത്തിയ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
മലപ്പുറം: മലപ്പുറം പ്രസ് ക്ലബില്‍ കയറി ആക്രമണം നടത്തിയ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. വാഴക്കാട് കല്ലിക്കുത്തൊടി ഷിബു, നടത്തലക്കണ്ടി ദിലീപ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.
മുണ്ടുപറമ്പിലെ ജില്ലാ ആസ്ഥാനത്തിന് നേരെ ആക്രമണമുണ്ടായെന്ന് ആരോപിച്ച് ആര്‍.എസ്.എസ് നടത്തിയ പ്രകടനത്തിനിടെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് സംഭവം.
കേരളപത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ ആസ്ഥാനം കൂടിയായ പ്രസ്‌ക്ലബ്ബിലേക്ക് ഇരച്ചുകയറിയ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ചന്ദ്രിക ഫോട്ടോഗ്രാഫര്‍ ഫുആദ് സനീനിനെ(23) അടിച്ചുപരുക്കേല്‍പ്പിക്കുകയായിരുന്നു.ആര്‍.എസ്.എസ് പ്രകടനത്തിനിടെ ബൈക്ക് യാത്രികനെ മര്‍ദിക്കുന്നത് കാമറയില്‍ പകര്‍ത്തിയതാണ് ആക്രമണത്തിന് കാരണം. ഫുആദിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയ സംഘം പത്തുമിനിറ്റോളം പ്രസ്‌ക്ലബ്ബില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പൊലിസെത്തിയാണ് ഇവരെ പിന്തിരിപ്പിച്ചത്.
പ്രസ് ക്ലബ്ബിന് മുന്നിലെത്തിയപ്പോള്‍ പ്രകടനത്തെ മറികടന്നു പോകുകയായിരുന്ന ബൈക്ക് യാത്രികനെ തടഞ്ഞുവയ്ക്കുകയും ആക്രമിക്കുകയും ബൈക്കുള്‍പ്പെടെ മറിച്ചിടുകയും ചെയ്തു. ബൈക്കില്‍ നിന്ന് തെറിച്ചു വീണ ആനക്കയം പെരിമ്പലം സ്വദേശി അബ്ദുല്ല ഫവാസിനെ (28) നിലത്തിട്ട് ചവിട്ടി.
ഈ ദൃശ്യം പ്രസ് ക്ലബ്ബിനകത്തുനിന്ന് പകര്‍ത്തുന്നതിനിടെയാണ് ഫുആദിന് നേരെ ആക്രമണമുണ്ടായത്. ചന്ദ്രിക റിപ്പോര്‍ട്ടര്‍ ഷഹബാസിന് നേരേയും ആക്രമണ ശ്രമമുണ്ടായി. ഫുആദിനെ കഴുത്തിന് പിടിച്ച് തള്ളുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കുറുവടികളുമായി പത്തോളം ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് ഇരച്ചുകയറിയത്. ഇതില്‍ ചിലര്‍ മുഖം തൂവാലകൊണ്ട് മറച്ചിരുന്നു. പ്രസ്‌ക്ലബ്ബിലെ കസേരകള്‍ വലിച്ചിടുകയും വാര്‍ത്താപെട്ടികള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ പൊലിസ് സ്ഥലത്തെത്തി പ്രസ്‌ക്ലബ്ബിന്റെ വാതില്‍ അടച്ചതോടെ അക്രമികള്‍ പിന്‍വാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."