ശക്തമായ കാറ്റില്‍ പാതാറില്‍ നങ്കൂരമിട്ട ബോട്ടുകള്‍ കരയിലേക്ക് കയറി
പൊന്നാനി: പതാറില്‍ നങ്കൂരമിട്ട ബോട്ടുകള്‍ ശക്തമായ കാറ്റില്‍ കരയിലേക്ക് കയറി വന്‍ നാശനഷ്ടം. നിരവധി ബോട്ടുകള്‍ക്ക് കേടുപാട് പറ്റി.
മത്സ്യബന്ധനം കഴിഞ്ഞ് പൊന്നാനി ഫിഷിങ് ഹാര്‍ബറിനോട് ചേര്‍ന്നുള്ള പാതാറില്‍ നിര്‍ത്തിയിട്ടിരുന്ന ബോട്ടുകളാണ് കാറ്റില്‍ കരയിലേക്ക് കയറിയത്. ശക്തമായ കാറ്റിനെത്തുടര്‍ന്നുണ്ടായ തീരയിലാണ് മീറ്ററുകള്‍ മാറി പുഴയോരത്തെ മണ്ണില്‍ ബോട്ടുകള്‍ ഇടിച്ചു നിന്നത്. കാറ്റില്‍ ആടിയുലഞ്ഞ വഞ്ചികള്‍ പലരും ചെരിഞ്ഞ നിലയിലാണ് കരയിലെത്തിയത്.
ഇതേത്തുടര്‍ന്ന് ബോട്ടിലുണ്ടായിരുന്ന ലിറ്റര്‍കണക്കിന് ഡീസല്‍ നഷ്ടമാവുകയും മറ്റു ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.
പുലര്‍ച്ചെ ഫിഷിങിനായി എത്തിയ മത്സ്യത്തൊഴിലാളികളാണ് ബോട്ട് കരയിലേക്ക് കയറി ചെരിഞ്ഞു നില്‍ക്കുന്നത് കണ്ടത്. തുടര്‍ന്ന് ബോട്ടിനകത്തെ സാധന സാമഗ്രികള്‍ പുറത്തെത്തിക്കുകയും ചെയ്തു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഇതുമൂലം തൊഴിലാളികള്ക്കുണ്ടായിരിക്കുന്നത്.
ഫിഷിങ് ബോട്ടുകള്‍ക്ക് കാര്യമായ മത്സ്യം ലഭിക്കാത്ത സാഹചര്യത്തില്‍ പ്രകൃതിക്ഷോഭം മൂലമുണ്ടായ നഷ്ടത്തിന് സര്‍ക്കാര്‍ ധനസഹായം അനുവദിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."