നോക്കുകൂലി വാങ്ങി; ജില്ലാ ലേബര്‍ ഓഫിസര്‍ തിരികെ വാങ്ങി നല്‍കി
മലപ്പുറം: തന്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലേക്ക് കൊണ്ടുവന്ന വളം ഉടമ ഇറക്കിയതിന് സംയുക്ത തൊഴിലാളി യൂനിയന്റെ നേതൃത്വത്തില്‍ അന്യായമായി കൈപ്പറ്റിയ തുക ഉടമയ്ക്ക് തിരികെ വാങ്ങി നല്‍കി. മഞ്ചേരി ചെങ്ങരയിലുള്ള പി.പി സുധീര്‍ മോന്‍ തന്റെ ഉടമസ്ഥതയിലുള്ള മൂത്തേടം പഞ്ചായത്തിലെ ചോളമുണ്ടയിലെ കൃഷിയിടത്തിലേക്ക് കൊണ്ടുവന്ന വളച്ചാക്കുകള്‍ ഉടമയിറക്കിയതിനും കൂടിയുള്ള തുക യൂനിയന്‍ തൊഴിലാളികള്‍ കൈപ്പറ്റിയതില്‍ സുധീര്‍ മോന്‍ ജില്ലാ ലേബര്‍ ഓഫിസര്‍ മുന്‍പാകെ നല്‍കിയ പരാതിയിന്മേല്‍ നിലമ്പൂര്‍ അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍ കെ. ജയപ്രകാശ് നാരായണന്‍ ഇടപ്പെട്ട് അധിക തുക ഉടമയ്ക്ക് തിരികെ വാങ്ങിച്ചുകൊടുത്തു.
കേരളത്തിലെ ചുമട്ടുതൊഴില്‍ മേഖലയില്‍ നിലനില്‍ക്കുന്ന അനാരോഗ്യ പ്രവണതകള്‍ അവസാനിപ്പിക്കാനും മെച്ചപ്പെട്ട തൊഴില്‍ സംസ്‌കാരം പ്രവര്‍ത്തി കമാക്കാനും ഇത്തരത്തിലുള്ള പ്രവൃത്തികളില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ ലേബര്‍ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."