സ്വാമി അസിമാനന്ദയുടെ വിധി: പാകിസ്താന്‍ ആശങ്ക പ്രകടിപ്പിച്ചു
ഇസ്‌ലാമാബാദ്: 42 പാകിസ്താന്‍ പൗരന്‍മാര്‍ കൊല്ലപ്പെടാനിടയായ സംഝോത എക്‌സ്പ്രസ് ഭീകരാക്രമണക്കേസിലെ പ്രതിയായ സ്വാമി അസീമാനന്ദയെ അജ്മീര്‍ ദര്‍ഗ സ്‌ഫോടനക്കേസില്‍ കുറ്റ വിമുക്തനാക്കിയതില്‍ പാകിസ്താന്‍ ആശങ്ക അറിയിച്ചു.
പാകിസ്താനിലെ ഇന്ത്യന്‍ വിദേശകാര്യ ഡെപ്യൂട്ടി കമ്മിഷണര്‍ ജെ.പി സിങ്ങിനെ വിളിച്ചു വരുത്തിയാണ് ആശങ്ക അറിയിച്ചത്. അസിമാനന്ദ സംഝോത എക്‌സ്പ്രസ് ഭീകരാക്രമണത്തിലെ സൂത്രധാരനും അഭിനവ് ഭാരത് എന്ന തീവ്രസംഘടനയുടെ തലവനാണെന്നും പാകിസ്താന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഇന്ത്യ ശിക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രസ്താവനയില്‍ വ്യക്തമാക്കി. അതേസമയം സംഝോത എക്‌സ്പ്രസ് കേസില്‍ അന്വേഷണം ശരിയായ നിലയില്‍ നടത്തണമെന്നും പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് ഇന്ത്യയോട് സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ടെന്ന് പാക് വിദേശകാര്യ വക്താവ് സക്കരിയ അറിയിച്ചു. ബുധനാഴ്ചയാണ് അജ്മീര്‍ ദര്‍ഗാ സ്‌ഫോടനക്കേസില്‍ സ്വാമി അസിമാനന്ദയെ കുറ്റവിമുക്തനാക്കിക്കൊണ്ട് റായ്പൂരിലെ പ്രത്യേക എന്‍.ഐ.എ കോടതി ഉത്തരവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."