ഉദ്യാന നഗരത്തെ മാലിന്യ നഗരമെന്ന് വിളിച്ചത് അപമാനിക്കല്‍- മോദിക്കെതിരെ രാഹുല്‍
ബംഗളൂരു: ഇന്ത്യയുടെ ഉദ്യാന നഗരത്തെ മാലിന്യ നഗരമെന്ന് വിളിച്ച് പ്രധാനമന്ത്രി അപമാനിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബംഗളൂരുവിനെ കോണ്‍ഗ്രസ് മാലിന്യ നഗരമാക്കിയെന്ന മോദിയുടെ പരാമര്‍ശത്തിനെതിരെയാണ്
രാഹുലിന്റെ ട്വീറ്റ്.
ഇന്ത്യയുടെ അഭിമാനമായ ഉദ്യാന നഗരം ബംഗളൂരുവിനെ മാലിന്യ നഗരം എന്ന് വിളിച്ചത് അപമാനകരമാണ്. നുണകള്‍ നിര്‍മിച്ചെടുക്കുക എന്നത് നിങ്ങളില്‍ സ്വാഭാവികമായുള്ള കഴിവാണ്. എന്നാല്‍, നഗരങ്ങള്‍ നിര്‍മിക്കാന്‍ ബുദ്ധിമുട്ടാണെന്ന കാര്യം താങ്കള്‍ മനസിലാക്കണം -രാഹുല്‍ ട്വീറ്റ് ചെയ്തു. ഇത് സ്ഥാപിക്കുന്നതിനുള്ള കണക്കുകളും രാഹുല്‍ ട്വീറ്റില്‍ സൂചിപ്പിക്കുന്നുണ്ട്.
കോണ്‍ഗ്രസ് 6570 കോടി രൂപ നഗര വികസനഫണ്ടായി നല്‍കിയ സ്ഥാനത്ത് ബി.ജെ.പി നല്‍കിയത് 598 കോടി രൂപ മാത്രമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ചൂണ്ടിക്കാട്ടുന്നു.
Dear PM,
— Rahul Gandhi (@RahulGandhi) May 4, 2018
Calling Bengaluru, the garden city & the pride of India a "garbage city" is insulting.
Building lies comes naturally to you, but you seem to find building cities very difficult.
The data nails your lies. pic.twitter.com/tv11ePK2qT
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."