സെപ്തംബര്‍ 11 ഇരകളുടെ കുടുംബങ്ങള്‍ക്ക് ഇറാന്‍ ആറു ബില്യണ്‍ ഡോളര്‍ നഷ്ട പരിഹാരം നല്‍കണമെന്ന് അമേരിക്കന്‍ കോടതി
റിയാദ്: അമേരിക്ക വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിലെ ഇരകളുടെ കുടുംബങ്ങള്‍ക്ക് ഇറാന്‍ ആറു ബില്യണ്‍ ഡോളര്‍ നഷ്ട പരിഹാരം നല്‍കണമെന്ന് അമേരിക്കന്‍ കോടതി. ആക്രമണങ്ങളില്‍ ഇറാനിലെ വിവിധ സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് പങ്കുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് അമേരിക്കയിലെ ഫെഡറല്‍ കോടതി ജഡ്ജി വിധി പുറപ്പെടുവിച്ചത്.
നിരവധി പേരുടെ മരണത്തിനു ഇടയാക്കിയ ആക്രമണത്തില്‍ ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍, ഇറാന്‍ റവലിയൂഷനറി ഗാര്‍ഡ്, ഇറാന്‍ സെന്‍ട്രല്‍ ബാങ്ക് എന്നിവക്ക് വ്യക്തമായ പങ്കുണ്ടെന്നു വ്യക്തമായതായി ജഡ്ജി ജോര്‍ജ് ബി ഡാനിയല്‍സ് വിധി പ്രസ്താവനയില്‍ വ്യക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്വമുളള അല്‍ ഖാഇദക്ക് ആയുധങ്ങള്‍ കൈമാറിയതായി കോടതി കണ്ടെത്തിയതായി ഇരകള്‍ക്ക് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി.
8.5 മിലാന്‍ ഡോളര്‍ ഓരോ രക്ഷിതാക്കള്‍ക്കും ജീവിത പങ്കാളികള്‍ക്ക് 12.5 മില്യണ്‍ ഡോളര്‍ വീതവും കുട്ടികള്‍ക്ക് 8.5 മില്യണ്‍ വീതവും സഹോദരങ്ങള്‍ക്ക് 4.25 മില്യണ്‍ ഡോളര്‍ വീതവും നല്‍കണമെന്നാണ് കോടതി വിധി. എന്നാല്‍, അമേരിക്കന്‍ കോടതി വിധിയെ കുറിച്ച് ഇറാന്‍ ഇത് വരെ പ്രതികരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."