വൈബ് കെ5 അവതരിപ്പിച്ച് ലെനോവോ
കൊച്ചി: വൈബ് സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണിയ്ക്ക് ശക്തി പകര്‍ന്ന് ലെനോവോയുടെ വൈബ് കെ5 ഇന്ത്യയില്‍ വിപണിയിലെത്തി. വിജയകരമായ എ6000 സ്മാര്‍ട്ട് ഫോണിന്റെ പിന്‍ഗാമിയായാണ് വൈബ് കെ5-ന്റെ വിപണി പ്രവേശം. മുന്‍ഗാമിയുടെ അതേ നിരക്കില്‍ ലഭിക്കുന്ന വൈബ് കെ5 ശക്തിയേറിയ 64-ബിറ്റ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 415 ഒക്ടകോര്‍ സിപിയു, 12.7 സെമീ (5) ഹൈ ഡഫിനിഷന്‍ ഡിസ്‌പ്ലെ എന്നിവയോടെയാണ് ലഭ്യമാകുന്നത്. 720 - 1280 പിക്‌സല്‍ റെസല്യൂഷനിലുള്ള 12.7 സെമീ (5) എച്ച്ഡി ഡിസ്‌പ്ലെ വ്യക്തമായ കണ്ടന്റ് സ്ട്രീമിങിനും കാഴ്ചാനുഭവത്തിനും വഴിയൊരുക്കുന്നു.
ലെനോവോയുടെ തീയേറ്റര്‍ മാക്‌സ് ടെക്‌നോളജിയെ പിന്തുണയ്ക്കുന്ന വൈബ് കെ5 മള്‍ട്ടിമീഡിയ അനുഭവത്തെ അടുത്ത തലത്തിലേക്കുയര്‍ത്തുന്നു. നിങ്ങളുടെ നിലവിലുള്ള മീഡിയ, ഗെയിം എന്നിവയെ അഗാധതകളിലും വിശാലതയിലും സമ്മാനിക്കാന്‍ പര്യാപ്തമാണ് തീയേറ്റര്‍ മാക്‌സ്. 6999 രൂപ വിലയിട്ടിരിക്കുന്ന കെ5 ഗോള്‍ഡ്, സില്‍വര്‍, ഗ്രെ കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."