'സ്ത്രീ സുരക്ഷ നാടിന്റെ സുരക്ഷ' മഹിളാ അസോസിയേഷന്‍ കാംപയിന് ഇന്ന് തുടക്കം
കല്‍പ്പറ്റ: 'സ്ത്രീ സുരക്ഷ നാടിന്റെ സുരക്ഷ' എന്നമുദ്രാവാക്യമുയര്‍ത്തി ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ന് മുതല്‍ വിപുലമായ കാംപയിന്‍ ആരംഭിക്കുമെന്ന് സംസ്ഥാന സെക്രട്ടറി അഡ്വ. പി സതീദേവി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് സംഘടനയുടെ സ്ഥാപകദിനത്തില്‍ കാംപയിന്‍ തുടങ്ങുന്നത്.
സ്ത്രീസുരക്ഷ പൊലിസിന്റെ മാത്രം കടമയല്ല. ഇക്കാര്യത്തില്‍ പൊതുസമൂഹത്തിനാകെ ഉത്തരവാദിത്തമുണ്ട്. ഈ തിരിച്ചറിവിലേക്ക് നാട് മാറണം. ഇതിനുവേണ്ടിയാണ് 23,700 വാര്‍ഡ്തലത്തില്‍ കാംപയിന്‍ നടത്തുന്നത്.
വനിതാ, യുവജന വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍, റസിഡന്‍ഷ്യല്‍ അസോസിയേഷന്‍, ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍ എന്നിങ്ങനെ സര്‍വ മേഖലയിലുള്ളവരും കാംപയിനില്‍ പങ്കാളികളായി പ്രതിരോധ സദസുകള്‍ക്ക് രൂപം നല്‍കും. സ്ത്രീ സൗഹൃദ അന്തരീക്ഷം നാട്ടില്‍ രൂപപ്പെടുത്തിയെടുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സംരക്ഷകര്‍ തന്നെ പീഡകരാവുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഗുജറാത്തില്‍ വനിതാ ജനപ്രതിനിധികളുടെ ശിരോവസ്ത്രം അഴിച്ചുമാറ്റാന്‍ നിര്‍ബന്ധിച്ചതും കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി പീഡനത്തിന് ഇരയായതും ചെറുകാട്ടൂരിലെ പീഡനവുമൊക്കെ ഇതിന്റെ ഭാഗം തന്നെയാണ്.
അനാഥാലയത്തിലെ നിരാലംബരായ കുട്ടികളെ എന്തും ചെയ്യാമെന്ന ചിന്തയും നാട്ടിലുണ്ടായി. ഏഴ് കുട്ടികളാണ് ഇവിടെ പീഡിപ്പിക്കപ്പെട്ടത്. ഇവിടെയുള്ള മുഴുവന്‍ കുട്ടികളെയും കൗണ്‍സിലിങിന് വിധേയമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. രുഗ്മിണി സുബ്രഹ്മണ്യന്‍, സുലോചന, പി.ആര്‍ നിര്‍മല എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."