തോട് കൈയ്യേറി കുളം നിര്‍മിച്ചതായി പരാതി
കാട്ടിക്കുളം: സ്വകാര്യ വ്യക്തി പൊതുതോട് കൈയേറി കുളം നിര്‍മിച്ച് നീരൊഴുക്ക് തടസ്സപ്പെടുത്തിയതായി പരാതി. തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം ചെമ്പക മൂലയിലാണ് സംഭവം. വര്‍ഷങ്ങളായി പ്രദേശത്തെ കര്‍ഷകര്‍ കൃഷി ആവശ്യത്തിനായി ഈ തോട്ടിലെ വെള്ളത്തെയായിരുന്നു ആശ്രയിച്ചിരുന്നത്. ഈ നീരൊഴുക്ക് തടസ്സപ്പെടുന്ന തരത്തിലാണ് കുളം നിര്‍മിച്ചതെന്നാണ് നാട്ടുകാരുടെ പരാതി. കുളത്തില്‍ നിന്നും രാത്രിയും പകലും മോട്ടോര്‍ ഉപയോഗിച്ച് തോട്ടം നനക്കുകയാണ്. ഇതു മൂലം വെള്ളം ലഭിക്കാതെ കൃഷികള്‍ കരിഞ്ഞുണങ്ങി തുടങ്ങിയതായി കര്‍ഷകര്‍ പറയുന്നു. നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടും ഒരു നടപടിയും എടുത്തില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. അതേസമയം തോട് കൈയേറിയിട്ടില്ലെന്നും സ്വന്തം സ്ഥലത്താണ് കുളം കുഴിച്ചതെന്നുമാണ് സ്വകാര്യ വ്യക്തിയുടെ നിലപാട്. പരാതിയുടെ അടിസ്ഥാനത്തില്‍ സ്വകാര്യ വ്യക്തിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും തുടര്‍ നടപടികള്‍ക്കായി പരാതി പൊലിസിന് കൈമാറിയതായും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ രാജീവന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."