HOME
DETAILS
MAL
വിദേശികളുടെ പണമയക്കലില്‍ പതിനാറു കോടി റിയാലിന്റെ കുറവ്
backup
May 04 2018 | 14:05 PM
റിയാദ്: ഈ വര്‍ഷത്തെ ആദ്യ മൂന്നു മാസത്തെ വിദേശികളുടെ നാട്ടിലേക്കുള്ള പണമയക്കലില്‍ പതിനാറു കോടി റിയാലിന്റെ കുറവ്. ഈവര്‍ഷം ആദ്യ മൂന്നു മാസത്തെ കണക്കുകള്‍ പ്രകാരമാണിത്. 2018 ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ വിദേശികള്‍ നിയമാനുസൃത മാര്‍ഗ്ഗത്തിലൂടെ സ്വന്തം രാജ്യങ്ങളിലെക്ക് അയച്ചത് 3598 കോടി റിയാലാണ്.
എന്നാല്‍, കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ അഥവാ ആദ്യ മൂന്നു മാസങ്ങളില്‍ വിദേശികളുടെ റെമിറ്റന്‍സ് 3614 കോടി റിയാലായിരുന്നു. രണ്ടു വര്‍ഷങ്ങളിലെയും ഒരേ സമയത്തെ കണക്കുകള്‍ താരതമ്യം ചെയ്യുമ്പോള്‍ പതിനാറു കോടി റിയാലിന്റെ കുറവാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."