HOME
DETAILS
MAL
കുടിവെള്ള പദ്ധതികള്‍ പാതിവഴിയിയില്‍
backup
March 11 2017 | 21:03 PM
.പാലേരി: പാലേരിയിലും പരിസര പ്രദേശങ്ങളിലും ജപ്പാന് കുടിവെള്ളപദ്ധതിയും വാട്ടര്‍ അതോറിട്ടിയുടെ കുടിവെള്ള പദ്ധതിയും പാതിവഴിയില്‍. അശാസ്ത്രീയമായ സ്ഥാപിച്ച ടാപ്പും കേടായ പൈപ്പ് മാറ്റിസ്ഥാപിക്കാനും അധികൃതര്‍ തയാറായിട്ടില്ല. വേനല്‍ കടുത്തതോടെ ഇടിവെട്ടി, മുഞ്ഞോറ ഭാഗങ്ങളില്‍ കനത്ത കുടിവെള്ള ക്ഷാമം നിലനില്‍ക്കുകയാണ്.
ആള്‍ത്താമസമില്ലാത്ത സ്ഥലങ്ങളിലാണ് ജപ്പാന് കുടിവെള്ള പദ്ധതിയുടെ ഭൂരിഭാഗം ടാപ്പുകളും സ്ഥാപിച്ചിട്ടുള്ളത്. വാട്ടര്‍ അതോറിറ്റിയുടെ പുതിയ കണക്ഷന് നല്‍കുന്നതിലും പരാതി നിലനില്‍ക്കുന്നുണ്ട്. ഇടിവെട്ടി ഖാസിമിന്റെ വീട്ടിലെ കുടിവെള്ളത്തിനാവശ്യമായ തുക അടച്ചിട്ടും പുതിയ കണക്ഷന് നല്‍കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."