ധാര്‍മിക ബോധം നല്‍കണം
രാജ്യത്തിന്റെ ഭാവിവാഗ്ദാനങ്ങളാണ് കുട്ടികള്‍. എന്നാല്‍ ഇന്ന് കുറ്റകൃത്യങ്ങളുടെ ഇരകളായി തീരുന്നതും അവര്‍ തന്നെ. 2012 ല്‍ പോക്‌സോ നിയമത്തിന് കേന്ദ്രം രൂപം നല്‍കിയത് കുട്ടികള്‍ക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കാനും പ്രതികള്‍ക്കെതിരെ കഠിനമായ ശിക്ഷകള്‍ നടപ്പിലാക്കാനുമാണ്. പക്ഷെ, ഇവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് ഇതിലൂടെ പൂര്‍ണ്ണ പരിഹാരം കണ്ടെത്താനായില്ല എന്നത് ഭരണാധികാരികളുടെ ബലഹീനതയെ തുറന്ന് കാട്ടുന്നു.
എങ്കിലും സുപ്രീം കോടതി ഈ കേസുകളുടെ വിചാരണ എളുപ്പത്തിലാകാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചത് സന്തോഷകരം തന്നെ.
ക്രൈം റെക്കോര്‍ഡ് ബ്യുറോയുടെ കണക്ക് പ്രകാരം രാജ്യത്തൊട്ടാകെ 112628 പോക്‌സോ കേസുകള്‍ കെട്ടിക്കിടക്കുന്നു. ഇവയില്‍ ഉത്തര്‍പ്രദേശിനാണ് ഒന്നാം സ്ഥാനം. 30883 കേസുകളാണ് ഇവിടെ കെട്ടിക്കിടക്കുന്നത്. പീഡനങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങളില്‍ ആദ്യ സ്ഥാനവും ഈ സംസ്ഥാനത്തിനു തന്നെയാണ്.
മഹാരാഷ്ട്ര, ഗോവ തുടങ്ങിയ ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളാണ് പിന്നീടുള്ള രണ്ട് മൂന്ന് സ്ഥാനങ്ങളില്‍ ഇടം പിടിച്ചിട്ടുള്ളത്.
കേരളവും ഇത്തരം കുറ്റകൃത്യങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങളില്‍ പ്രധാനപ്പെട്ടതു തന്നെയാണ്. 2697 കേസുകളാണ് കഴിഞ്ഞ വര്‍ഷം കേരളത്തില്‍ മാത്രം രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഇവക്ക് നിയമപാലകരും ജനപ്രധിനിതികളും കൂട്ടുനില്‍ക്കുക എന്നത് ഖേദകരം തന്നെ.
ഇത്തരം അതിക്രമങ്ങള്‍ ഇല്ലാതായിത്തീരാന്‍ ഗവണ്മെന്റ് കഠിന ശിക്ഷകള്‍നടപ്പാകുന്നതിലുപരി, ജനങ്ങള്‍ക്ക് യഥാര്‍ത്ഥ ധാര്‍മിക വിദ്യാഭ്യാസം നല്‍കാന്‍ പരിശ്രമിക്കുകയാണെങ്കില്‍ ഒരു പരിധി വരെ കുട്ടികളുടെ ഭാവി സംരക്ഷിക്കാനാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."