'പൊലിസ് സ്റ്റേഷന് മാര്‍ച്ച് നടത്തും'
പാലേരി: പാലേരിയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസമുണ്ടായ അക്രമസംഭവങ്ങളിലെ പ്രതികളായ ആര്.എസ്.എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പൊലിസ് സ്റ്റേഷന് മാര്‍ച്ച് നടത്തുമെന്ന് ഡി.വൈ.എഫ്.ഐ പാലേരി ഈസ്റ്റ് യൂനിറ്റ് കമ്മിറ്റി മുന്നറിയിപ്പ് നല്കി.
കഴിഞ്ഞ ദിവസം രാത്രി പാലേരി ടൗണില്‍ നിന്നു വീട്ടിലേക്കു മടങ്ങുകയായിരുന്ന വെള്ളക്കൊല്ലി ബൈജുവിനെ പാലേരി കൊല്ലിയില്പാറയില് വച്ച് ഒരു സംഘം ആര്.എസ്.എസ് പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. തൊട്ടത്താംകണ്ടി പി.പി ശ്രീജേഷിനെ വടിവാളുകൊണ്ട് തലയ്ക്കു വെട്ടി പരുക്കേല്‍പ്പിച്ചു.
രണ്ടാഴ്ചയായിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാത്തത് പൊലിസിന്റെ കഴിവുകേടാണെന്നും ആര്.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ഒത്താശപ്പണി ചെയ്യുന്നവരായി പേരാമ്പ്രയിലെ പൊലിസ് മാറിയെന്നും ഡി.വൈ.എഫ്.ഐ പാലേരി ഈസ്റ്റ് കമ്മിറ്റി കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."