HOME
DETAILS
MAL
പയ്യോളി ശാഖാ കനാലില്‍ വെള്ളമെത്തിക്കണം: കര്‍മസമിതി
backup
March 11 2017 | 21:03 PM
പയ്യോളി: നഗരസഭാ പരിധിയില്‍ വരുന്ന 12 കിലോമീറ്റര്‍ നീളമുള്ള ഇരിങ്ങല്‍ ബ്രാഞ്ച് കനാല്‍ ശൃംഖലയില്‍ വെള്ളമെത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കര്‍മസമിതി രൂപീകരണ കണ്വന്ഷന് ആവശ്യപ്പെട്ടു.
നഗരസഭാ അധ്യക്ഷ പി. കുല്‍സു ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ഏഞ്ഞിലാടി അഹ്മദ് അധ്യക്ഷനായി.
കൗണ്‍സിലര്‍മാരായ വി.എം ഷാഹുല്‍ ഹമീദ്, വി.ടി ഉഷ, പ്രമീള എടക്കുടി, ശോഭന വെള്ളിയോട്ട്, രാജന് പുതുവയല്‍, ഷാജി പാറക്കണ്ടി, സംഘടനാ പ്രതിനിധികളായ സി. സുരേഷ്, വള്ളില്‍ മോഹന്‍ദാസ്, കെ.പി.സി നാണു, മടിയാരി മൂസ, ഹര്‍ഷാദ് തീരം പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."