ഭൂഉടമകളുടെ വീട്ടുപടിക്കലേക്ക് മാര്‍ച്ച് നാളെ
എടച്ചേരി: പ്രവൃത്തി മുടങ്ങിക്കിടക്കുന്ന എടച്ചേരി-പുതിയങ്ങാടി റോഡ് വികസന പ്രവര്‍ത്തനം വീണ്ടണ്ടും അനിശ്ചതത്വത്തിലായി.
ഇന്നലെ എടച്ചേരി കമ്മ്യൂണിറ്റി ഹാളില്‍ എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ചര്‍ച്ചയിലും വ്യക്തമായ തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല. ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, ആക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍, ഭൂഉടമകള്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗം മണിക്കൂറുകള്‍ നീണ്ടണ്ടുനിന്നെങ്കിലും റോഡ് പ്രവൃത്തി പുനരാരംഭിക്കുന്നതിനെ കുറിച്ച് തീരുമാനമാകാതെ പിരിയുകയായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് ഓരോ പ്രതിനിധികള്‍, റോഡ് വികസന സമിതി അംഗങ്ങള്‍, പഞ്ചായത്ത് പ്രസിഡന്റ് എന്നിവരെയും ഉള്‍പ്പെടുത്തി ഉപസമിതി രൂപീകരിച്ചിട്ടുണ്ടണ്ട്. ആക്ഷന്‍ കമ്മിറ്റി പ്രതിനിധികളുമായി ഉപസമിതി ഇന്നു വീണ്ടണ്ടും ചര്‍ച്ച നടത്തും.
റോഡ് 12 മീറ്റര്‍ വീതികൂട്ടുന്നതിനു പകരം നിലവിലുള്ള വീതിയില്‍ തന്നെ മണ്ണിട്ടുയര്‍ത്തി ടാര്‍ ചെയ്താല്‍ മതിയെന്ന നിലപാടിലാണ് ആക്ഷന്‍ കമ്മിറ്റി. ഇപ്പോള്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് പത്തു മീറ്ററില്‍ വീതി കൂട്ടാനേ സാധിക്കൂ എന്നാണ് റോഡ് വികസന സമിതി പറയുന്നത്.
അതിനിടെ വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പൊതുമരാമത്ത് വകുപ്പില്‍ നിന്നു വിവരാവകാശ നിയമപ്രകാരം സമ്പാദിച്ച വിവരങ്ങളടങ്ങിയ ഫ്‌ളക്‌സ് ബോര്‍ഡ് യോഗം നടക്കുന്ന ഹാളിന് പുറത്തു പ്രദര്‍ശിപ്പിച്ചിരുന്നു. ഇപ്പോള്‍ അനുവദിച്ച ഫണ്ടണ്ടുപയോഗിച്ച് എട്ടു മീറ്റര്‍ വീതിയില്‍ റോഡ് ടാര്‍ ചെയ്യാന്‍ സാധിക്കുമോ എന്ന ചോദ്യത്തിന് സാധ്യമാണ് എന്ന ഉത്തരമാണ് നല്‍കിയിരിക്കുന്നത്. വിവരാവകാശ നിയമപ്രകാരം അധികൃതരില്‍ നിന്നു ലഭിച്ച ഈ മറുപടിയിന്മേലാണ് ആക്ഷന്‍ കമ്മിറ്റി ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. എന്നാല്‍ ഈ ആവശ്യത്തിനു മുന്നില്‍ അധികൃതര്‍ മൗനം പാലിക്കുകയായിരുന്നു.
അതേസമയം ഇരിങ്ങണ്ണൂര്‍ റോഡിന്റെ മുടങ്ങിക്കിക്കുന്ന പ്രവൃത്തി എത്രയും പെട്ടെന്ന് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ദിവസങ്ങളോളം മോട്ടോര്‍ തൊഴിലാളികള്‍ തങ്ങളുടെ വാഹനങ്ങള്‍ സര്‍വിസ് നിര്‍ത്തിവച്ച് റോഡ് ഉപരോധം ഉള്‍പ്പെടെയുളള സമരപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. റോഡില്‍ കല്ലുകളും കുപ്പിച്ചില്ലുകള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങളും വലിച്ചെറിഞ്ഞുള്ള ഉപരോധസമരം വിദ്യാര്‍ഥികളടക്കം നിരവധി യാത്രക്കാരെ വലച്ചിരുന്നു.
ഇതേത്തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗാഭ്യര്‍ഥന മാനിച്ച് മോട്ടോര്‍ തൊഴിലാളികള്‍ സമരം അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ ഭൂഉടമകളുടെ വീട്ടുപടിക്കലേക്ക് ഇന്നലെ നടത്താന്‍ നിശ്ചയിച്ച മാര്‍ച്ച് എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്ന് നിര്‍ത്തിവച്ചു. ഇതുസംബന്ധിച്ച് ഇന്നലെ നടന്ന ചര്‍ച്ചയില്‍ തീരുമാനമാകാത്തതിനാല്‍ നേരത്തെ നിശ്ചയിച്ച മാര്‍ച്ച് നാളെ നടത്താനാണ് തീരുമാനം.
യോഗത്തില്‍ നാദാപുരം എം.എല്‍.എ ഇ.കെ വിജയന്‍ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ അരവിന്ദാക്ഷന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി.കെ അമ്മദ് മാസ്റ്റര്‍, ടി.കെ രാജന്‍ മാസ്റ്റര്‍, വി. കുഞ്ഞിക്കണ്ണന്‍, പി.കെ ബാലന്‍ മാസ്റ്റര്‍, സുരേന്ദ്രന്‍ മാസ്റ്റര്‍, വി. രാജീവന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."