HOME
DETAILS

ബോധനപത്രിക വീടുകളില്‍ വിതരണം ചെയ്യും; യൂനിറ്റുകളില്‍ 19ന് ആമില ജനസമ്പര്‍ക്ക പരിപാടി

  
backup
March 11 2017 | 22:03 PM

%e0%b4%ac%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf


മലപ്പുറം: എസ്.വൈ.എസ്.നടത്തുന്ന ജലസംരക്ഷണ കാംപയിനോടനുബന്ധിച്ചു ബോധനപത്രിക വീടുകളില്‍ വിതരണം ചെയ്യും. ജലസംരക്ഷണത്തിന്റെ അനിവാര്യത, ജലദൗര്‍ലഭ്യം പരിഹരിക്കാനുള്ള നടപടിക്രമങ്ങള്‍, ജലവിനിയോഗ നിയമങ്ങള്‍ എന്നിവ വിശദമാക്കുന്ന പത്രിക അടുത്ത 19ന് വീടുകളിലെത്തിക്കും.
എസ്.വൈ.എസ് ആമില അംഗങ്ങളുടെ നേതൃത്വത്തില്‍ ജനസമ്പര്‍ക്ക പരിപാടിയിലൂടെയാണ് ബോധവല്‍ക്കരണ സന്ദേശം നടപ്പാക്കുന്നത്. മഹല്ലുതല ബോധവല്‍ക്കരണ പരിപാടികള്‍ ആസൂത്രണത്തിനായി 16ന് മണ്ഡലം തലങ്ങളില്‍ ഖത്വീബ് സംഗമങ്ങളും 17ന് ജമുഅയ്ക്കു ശേഷം പള്ളികളില്‍ ഉദ്‌ബോധന പ്രസംഗവും നടക്കും. ജലദിനമായ 22ന് യൂനിറ്റുകളിലെ ജലസ്രോതസുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും.
കാംപയിന്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്നലെ മലപ്പുറത്തു വിവിധ വിഷയങ്ങളില്‍ പ്രമുഖര്‍ സംവദിച്ചു. ജലോപയോഗത്തില്‍ അതിരുവിടുമ്പോഴാണ് വരള്‍ച്ച ശിക്ഷയാകുന്നതെന്നു ബോധന പത്രിക പ്രകാശനം ചെയ്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ജലസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും ഒത്തുചേരണമെന്നു പി. ഉബൈദുല്ല എം.എല്‍.എ പറഞ്ഞു. ജലസംരക്ഷണത്തിനായി നടത്തുന്ന പദ്ധതികള്‍ വിജയിപ്പിക്കണമെന്നും അഴിമതികളുടെ നിറങ്ങളില്ലാത്ത പദ്ധതികള്‍ ഇക്കാര്യത്തില്‍ വളര്‍ത്തിയെടുക്കേണ്ടത് അനിവാര്യമാണെന്നും ഡെപ്യൂട്ടി കല്കടര്‍ സി.എ റഷീദ് പറഞ്ഞു.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് ഇന്ന് വിധിയെഴുത്ത്, ബൂത്തുകളില്‍ നീണ്ട നിര; പ്രതീക്ഷയോടെ മുന്നണികള്‍ 

Kerala
  •  a month ago
No Image

ഹമാസ് നേതാക്കള്‍ ഖത്തര്‍ വിട്ടു; ദോഹയിലെ ഓഫിസ് അടച്ചുപൂട്ടില്ല

qatar
  •  a month ago
No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  a month ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  a month ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  a month ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  a month ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  a month ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  a month ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  a month ago