ആര്‍ട്ട് ഡീ ടൂര്‍: ഡബിള്‍ ഡക്കര്‍ കേരള പര്യടനം തുടങ്ങി
തിരുവനന്തപുരം: അഭിപ്രായ- ആവിഷ്‌കാര സ്വാതന്ത്ര്യങ്ങളുടെ പ്രസക്തി വിളിച്ചോതുന്ന ഇന്‍സ്റ്റലേഷനുകളും മള്‍ട്ടിമീഡിയ പ്രദര്‍ശനവുമായി ആര്‍ട് ഡി ടൂര്‍ യാത്ര തുടങ്ങി. തിരുവനന്തപുരത്ത് നിന്ന് ഇന്നലെ തുടക്കമിട്ട യാത്ര 14 ന് കാഞ്ഞങ്ങാട്ട് സമാപിക്കും.
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന നാഷനല്‍ യൂത്ത് കോണ്‍കോഡിന്റെ ഭാഗമായാണ് ആര്‍ട്ട് ഡീ ടൂര്‍ യാത്ര തുടങ്ങിയത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ഡബിള്‍ ഡക്കര്‍ ബസില്‍ ഒരുക്കിയിട്ടുള്ള കലാപ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു. കെ.മുരളീധരന്‍ എം.എല്‍.എ അധ്യക്ഷനായി. യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ബിജു സംസാരിച്ചു. ആര്‍ട്ട് ഡീടൂറിന്റെ പ്രധാന ആകര്‍ഷണം ഡബിള്‍ ഡക്കര്‍ ബസാണ്. തിരുവനന്തപുരത്തെ ആര്‍ട്ടേരിയയുടെ ക്യൂറേറ്ററും ലളിതകലാ അക്കാദമി പുരസ്‌കാര ജേതാവുമായ ജി. അജിത് കുമാറിന്റെ നേതൃത്വത്തിലാണ് വാഹനം രൂപകല്‍പന ചെയ്ത് പ്രദര്‍ശനവും ഇന്‍സ്റ്റേലേഷനും ഒരുക്കിയിട്ടുള്ളത്. ഇരുപതിലേറെ കലാകാരന്മാര്‍ നാടകം, നാടന്‍ പാട്ടുകള്‍, തത്സമയ ചിത്രരചന തുടങ്ങിയവയുമായി ഡബിള്‍ ഡക്കര്‍ ബസിനെ അനുഗമിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."