കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ് ഡ്രൈവറെ മര്‍ദിച്ചതായി പരാതി; വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
മങ്കട: കെ.എസ്്.ആര്‍.ടി.സി ബസ് ഡ്രൈവറെ മര്‍ദിക്കുകയും ബസിനു മാര്‍ഗതടസം സൃഷ്ടിക്കുകയും ചെയ്‌തെന്ന പരാതിയില്‍ രണ്ടു കോളജ് വിദ്യാര്‍ഥികളെ മങ്കട പൊലിസ് അറസ്റ്റ് ചെയ്തു. മലപ്പുറം പട്ടര്‍കടവ് മങ്കരത്തൊടി അബ്ദുല്‍ വാഹിദ് (19), മേല്‍മുറി പൊട്ടേന്‍ പുലയന്‍ മുഹമ്മദ് ഉവൈസ് (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരും രാമപുരം ജെസ് കോളജിലെ ബിരുദ വിദ്യാര്‍ഥികളാണ്.
വെള്ളിയാഴ്ച വൈകിട്ട് നാലോടെ രാമപുരം ബ്ലോക്ക് പടി മുതല്‍ മക്കരപ്പറമ്പുവരെ പാലക്കാട് -കോഴിക്കോട് റൂട്ടിലോടുന്ന ബസിന് യാത്രാ തടസം സൃഷ്ടിക്കുന്ന രീതിയില്‍ ബസിനു മുന്നിലൂടെ ബൈക്ക് ഓടിച്ചതായും പിന്നീട് കാവുങ്ങലിന് സമീപം ബൈക്ക് യാത്രക്കാരായ വിദ്യാര്‍ഥികളും 15 പേരും ചേര്‍ന്ന് അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തതായും ബസ് ഡ്രൈവറായ സുഭാഷ് പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് മലപ്പുറത്തുനിന്നു പൊലിസെത്തി ബൈക്കും വിദ്യാര്‍ഥികളെയും കസ്റ്റഡിയിലെടുക്കുകയും പിന്നീട് മങ്കട പൊലിസിന് ഇവരെ കൈമാറുകയുമായിരുന്നു. വിദ്യാര്‍ഥികളെ ഇന്നലെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.
നിരപരാധികളെന്ന് വിദ്യാര്‍ഥികള്‍;
അന്വേഷണത്തിന് ഉത്തരവിട്ടതായി എസ്.പി
മങ്കട: കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ പങ്കില്ലെന്ന് അറസ്റ്റിലായ വിദ്യാര്‍ഥികള്‍. ഒരേ യൂനിഫോമിലും സമാനമായ ബൈക്കിലുമായി ധാരാളം വിദ്യാര്‍ഥികള്‍ കോളജിലുണ്ട്. സമാനമായ സ്‌പോര്‍ട്‌സ് ബൈക്കിലെത്തിയ വിദ്യാര്‍ഥികളാണ് അക്രമം നടത്തിയത്. കോളജ് വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെ ചായകുടിക്കുന്നതിനായി കാവുങ്ങലില്‍ ബൈക്ക് നിര്‍ത്തിയിട്ടിരുന്നു. ഈ സമയം കെ.എസ്.ആര്‍.ടി.സി ബസ് നിര്‍ത്തി ജീവനക്കാര്‍ മൊബൈലില്‍ ചിത്രം പകര്‍ത്തുകയും പിന്നീട് പൊലിസെത്തി പിടികൂടുകയായിരുന്നുവെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
തങ്ങള്‍ സംഭവത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് പറഞ്ഞിട്ടും വിടാന്‍ കൂട്ടാക്കിയില്ല. മണിക്കൂറുകളോളം മലപ്പുറം പൊലിസ് സ്‌റ്റേഷനില്‍ നിര്‍ത്തി രാത്രി പത്തോടെ മങ്കട സ്‌റ്റേഷനിലേക്ക് കൊണ്ടുവരുമ്പോള്‍ വിദ്യാര്‍ഥികളെ കൈയാമം വയ്ക്കുകയും ചെയ്തു. തുടര്‍ന്നു സ്‌റ്റേഷനിലെത്തിയ ബന്ധുക്കള്‍ നിരവധിതവണ ആവര്‍ത്തിച്ച് പറഞ്ഞിട്ടാണ് കൈയാമം അഴിച്ചുമാറ്റാന്‍ പൊലിസ് കൂട്ടാക്കിയതെന്നു രക്ഷിതാക്കളും ആരോപിച്ചു.
വിദ്യാര്‍ഥികളെ കൈയാമംവച്ചതായ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി ജില്ലാ പൊലിസ് സൂപ്രണ്ട് അറിയിച്ചു. മലപ്പുറം സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിക്കാണ് അന്വേഷണ ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."