വരാപ്പുഴ കസ്റ്റഡി മരണം: ദീപക് ഹൈക്കോടതിയെ സമീപിച്ചു
കൊച്ചി: വരാപ്പുഴ സ്വദേശി ശ്രീജിത്ത് പൊലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിയായ മുന്‍ എസ്.ഐ ജി.എസ് ദീപക് ഹൈക്കോടതിയെ സമീപിച്ചു.
കേസില്‍ നിരപരാധിയാണെന്നും ശ്രീജിത്തിനെ താന്‍ മര്‍ദിച്ചിട്ടില്ലെന്നും ദീപക്ക് നല്കിയ ജാമ്യ ഹരജിയില്‍ പറയുന്നു. ഏപ്രില്‍ ഒന്‍പതിനാണ് ശ്രീജിത്ത് ആശുപത്രിയില്‍ മരിച്ചത്. ഏപ്രില്‍ ആറിന് രാത്രിയില്‍ പൊലിസ് പിടികൂടിയ ശ്രീജിത്തിനെ മെഡിക്കല്‍ പരിശോധനയുടെ ഭാഗമായി ആശുപത്രിയില്‍ കൊണ്ടുപോയപ്പോഴൊന്നും തനിക്കെതിരേ പരാതി പറഞ്ഞില്ലെന്നുംആശുപത്രിയില് പ്രവേശിപ്പിച്ചപ്പോള്‍ ശ്രീജിത്തിനെ വീട്ടില്‍ നിന്ന് പിടികൂടിയ പൊലിസുകാരാണ് മര്‍ദിച്ചതെന്ന് ഡോക്ടര്‍ക്ക് മൊഴി നല്‍കിയിരുന്നു. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ശ്രീജിത്തിന് മര്‍ദനമേറ്റത് വീട്ടില്‍ നിന്ന് പിടികൂടുമ്പോഴാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഏപ്രില്‍ അഞ്ച്, ആറ് തിയതികളില്‍ അവധിയിലായിരുന്നെന്നും ദീപക് ഹരജിയില്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."