HOME
DETAILS
MAL
ജീവനക്കാരന്റെ സത്യസന്ധതയില്‍ തിരിച്ചുകിട്ടിയത് നാലു മാസം മുമ്പ് നഷ്ടപ്പെട്ട സ്വര്‍ണാഭരണം
backup
March 11 2017 | 22:03 PM
തിരൂര്‍: നാലു മാസം മുമ്പ് നഷ്ടപ്പെട്ട സ്വര്‍ണാഭരണം കുടുംബത്തിനു തിരിച്ചുകിട്ടിയത് ജീവനക്കാരന്റെ സത്യസന്ധതയെ തുടര്‍ന്ന്. പയ്യനങ്ങാടിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരന് സിദ്ദീഖാണ് ഉടമക്ക് കളഞ്ഞുകിട്ടിയ സ്വര്‍ണാഭരണം തിരിച്ചേല്പ്പച്ചത്.
താനൂര്‍ ദേവധാറിലെ ജയന്തന്റെ മകളുടെ ഒന്നേകാല്‍ പവന്റെ സ്വര്‍ണാഭരണമാണ് നാലുമാസങ്ങള്‍ക്കു ശേഷം ഇന്നലെ തിരിച്ചുകിട്ടിയത്. തിരഞ്ഞു മടുത്തതിനാല്‍ വീട്ടുകാര്‍ തിരിച്ചുകിട്ടില്ലെന്നു കരുതിയ ആഭരണം സിദ്ദീഖിനു വാഹനം സര്‍വിസ് ചെയ്യുമ്പോഴാണ് ലഭിച്ചത്. കാണാതായ ദിവസം വീട്ടുകാര്‍ വാഹനത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ആഭരണം യുവതിയുടെ കുടുംബത്തിന് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."