HOME
DETAILS
MAL
ട്രെയിനുകളിലെ വനിതാ കോച്ചുകള്‍ മധ്യത്തിലേക്ക് മാറ്റുന്നു
backup
May 05 2018 | 01:05 AM
ന്യൂഡല്‍ഹി: ട്രെയിനുകളിലെ വനിതാ കോച്ചുകള്‍ പിറക് വശത്ത് നിന്ന് നടുവിലേക്ക് മാറ്റുന്നു. പ്രത്യേകം തിരിച്ചറിയാനായി കോച്ചുകള്‍ക്ക് വ്യത്യസ്ത കളര്‍ കൊടുക്കുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. ഗ്രാമീണ-ദീര്‍ഘ ദൂര ട്രെയിനുകളില്‍ പുതിയ തീരുമാനം നടപ്പാക്കും.
2018നെ സ്ത്രീ സുരക്ഷാ വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായാണിത്.
കോച്ചുകളില്‍ സുരക്ഷക്കായി സി.സി ടി.വി കാമറകള്‍ സ്ഥാപിക്കും. പുരുഷന്മാര്‍ വനിതാ കോച്ചുകളില്‍ കയറുന്നത് തടയാനായി വാതിലുകളില്‍ പ്രത്യേക സുരക്ഷയൊരുക്കുന്നതും പരിഗണനയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."