എല്ലാം ശരിയാകുമെന്ന് പറഞ്ഞവര്‍ ഒന്നും ശരിയാകുന്നില്ലെന്ന് പറഞ്ഞു തുടങ്ങി: പാച്ചേനി
കണ്ണൂര്‍: നിയമസഭയില്‍ മുഖ്യമന്ത്രി തന്നെ നടുത്തളത്തിലിറങ്ങി അംഗങ്ങള്‍ക്കെതിരേ കൈചൂണ്ടുന്ന മോശപ്പെട്ട സാഹചര്യം ഇതേവരെയുണ്ടായിട്ടില്ലെന്നും ഇടതുപക്ഷം ഭരണത്തിലേറിയാല്‍ എല്ലാം ശരിയാകുമെന്ന് പറഞ്ഞവര്‍ തന്നെ ഇപ്പോള്‍ ഒന്നും ശരിയാകുന്നില്ലെന്ന് പറഞ്ഞു തുടങ്ങിയെന്നും ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി. കേരള പ്രൈവറ്റ് കോളജ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് അസോ. കണ്ണൂര്‍-കാസര്‍കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എട്ട് മാസത്തെ ഭരണത്തിനിടെ സ്ത്രീ പീഡനങ്ങളും സദാചാര പൊലിസുകാരുടെ വിളയാട്ടവും അക്രമങ്ങളും കൊലപാതകങ്ങളും വര്‍ധിച്ചു.
സമരം ചെയ്യുന്നത് പോലെയല്ല ഭരിക്കുകയെന്നത് പിണറായിക്ക് ബോധ്യം വന്നിട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കെ.വി പവിത്രന്‍ അധ്യക്ഷനായി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി വി.എ നാരായണന്‍, ചന്ദ്രന്‍ തില്ലങ്കേരി, എന്‍ നാരായണന്‍, മോഹനന്‍ പുറമേരി, പ്രൊഫ. കെ.വി ഉണ്ണികൃഷ്ണന്‍, ജയന്‍ ചാലില്‍, സുരേഷ് ബാബു എളയാവൂര്‍, കെ സുധാകരന്‍, കെ.പി ദിനേശന്‍, കെ.പി രാമകൃഷ്ണന്‍, തങ്കമ്മ വേലായുധന്‍ സംസാരിച്ചു.
ഭാരവാഹികള്‍: കെ.വി പവിത്രന്‍(പ്രസി.), സി അബ്ദുല്‍ ലത്തീഫ്, കെ.പി രാമകൃഷ്ണന്‍, ശ്രീനിവാസന്‍ വാഴുന്നവര്‍, കെ രൂപേഷ്, കെ.എം സന്തോഷ് (വൈസ് പ്രസി.), കെ ലക്ഷ്മണന്‍(ജന.സെക്ര.), കെ ശശികുമാര്‍, കെ സീന, കെ.എന്‍ വിനീഷ്, എസ്.ജെ പത്മകുമാര്‍, ബാബു പീറ്റര്‍, ഏലിയാമ്മ(സെക്ര.), കെ.സി ജോര്‍ജ്(ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."