മഹ്മൂദ് അബ്ബാസ് വീണ്ടും പി.എല്‍.ഒ ചെയര്മാന്
റാമല്ല: ഫലസ്തീന് വിമോചന സംഘടനയായ ഫലസ്തീന് ലിബറേഷന്‍ ഓര്ഗനൈസേഷന്(പി.എല്‍.ഒ) ചെയര്‍മാനായി മഹ്മൂദ് അബ്ബാസ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ദിവസം ചേര്‍ന്ന പി.എല്‍.ഒ എക്സിക്യൂട്ടിവ് യോഗമാണ് ഫലസ്തീന് അതോറിറ്റി പ്രസിഡന്റിനെ വീണ്ടും നേതാവായി അവരോധിച്ചത്.
അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ റാമല്ലയില്‍ ചേര്‍ന്ന ചതുര്‍ദിന ഫലസ്തീനിയന്‍ നാഷനല്‍ കൗണ്‍സില്‍(പി.എന്‍.സി) യോഗത്തിലാണ് പി.എല്‍.ഒയുടെ പുതിയ എക്സിക്യൂട്ടിവ് കമ്മിറ്റിയെ തെരഞ്ഞെടുത്തത്. 15 അംഗ കമ്മിറ്റിയില്‍ പുതുതായി ഒന്‍പതു പേരെ കൂടി ചേര്‍ത്തിട്ടുണ്ട്. എക്സിക്യൂട്ടിവ് കമ്മിറ്റി ചെയര്‍മാനായി അബ്ബാസിന്റെ സഹോദരന് കൂടിയായ അബൂ മാസിനെ തെരഞ്ഞെടുത്തു.
22 വര്‍ഷത്തിനിടയില്‍ പി.എന്‍.സിയുടെ ആദ്യ യോഗമായിരുന്നു റാമല്ലയില്‍ നടന്നത്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ജറൂസലം നിലപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായായിരുന്നു അടിയന്തരമായി യോഗം വിളിച്ചുചേര്‍ത്തത്.
ഫലസ്തീന് അതോറിറ്റി മുന്‍ പ്രധാനമന്ത്രി അഹ്മദ് ഖുറൈ അടക്കമുള്ള തന്റെ ബദ്ധവൈരികളെ സമിതിയില്‍നിന്നു പുറത്താക്കാനായത് അബ്ബാസിന്റെ വിജയമായി വിലയിരുത്തപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."